കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാള മനോരമയ്ക്ക് തിരിച്ചടി! കുടുംബം കൈവശം വെച്ച ഭൂമി വിട്ട് നല്‍കണമെന്ന് ഹൈക്കോടതി!

  • By Desk
Google Oneindia Malayalam News

ബലനൂര്‍ പ്ലാന്‍റേഷന്‍റെ തൂലികാ നാമത്തില്‍ മനോരമ കുടുംബം കൈവശം വെച്ചിരുന്ന മലപ്പുറം ജില്ലയലെ പന്തല്ലൂരിലെ 400 ഏക്കര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടു. വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള അനുമതിയും നിരാകരിച്ചുകൊണ്ടായിരുന്നു കോടതി വിധി.

വിധി വന്ന പിന്നാലെ മനോരമയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍. ഈ പോക്കുപോയാൽ കേരളം വൈകാതെ പറുദീസയാകുമെന്നായിരുന്നു ജയശങ്കറിന്‍റെ പരിഹാസം.

പാട്ടഭൂമി

പാട്ടഭൂമി

സാമൂതിരി രാജാവിന്റെ കാലത്ത് കോട്ടയത്തെ തയ്യില്‍ കുടുംബത്തിന് 60 വര്‍ഷത്തെ പാട്ടത്തിനായിരുന്നു ഭൂമി നല്‍കിയത്. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ഭൂമി ഉപയോഗിക്കാവൂ എന്നായിരുന്നു കരാര്‍. ഒപ്പം ഭൂമിയില്‍ ഖനനം പാടില്ലെന്നും ഭൂമിക്ക് ഒരു തരത്തിലുള്ള മാറ്റവും വരുത്തരുതെന്നും കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ പാട്ടക്കാലവധി പൂര്‍ത്തിയായിട്ടും ഭൂമി വിട്ടു നല്‍കാതെ മനോരമ കുടുംബം കൈവശം വച്ചുവരികയായിരുന്നു. ഈ കരാര്‍ ലംഘനത്തിനെതിരെയാണ് പന്തല്ലൂര്‍ ക്ഷേത്രം ദേവസ്വം കോടതിയെ സമീപിച്ചത്.

വിഎസ് അച്യുതാനന്ദന്‍

വിഎസ് അച്യുതാനന്ദന്‍

2001-2006 കാലത്ത് വിഎസ് അച്യുതാനന്ദന്‍ ആയിരുന്നു ഭൂമി കൈയ്യേറ്റം പുറത്തുകൊണ്ടുവന്നത്. സംഭവം വിവാദമായതോടെ പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടു. കേസ് കോടതിയുടെ പരിഗണനയില്‍ ആയതോടെ തഹസില്‍ദാരുടെ ഉത്തരവ് നടപ്പാക്കാന്‍ കഴിഞ്ഞില്ല. ആ വിഷയത്തിലാണ് ഇപ്പോള്‍ നടപടി.

ട്രോളല്ലെന്ന് ജയശങ്കര്‍

ട്രോളല്ലെന്ന് ജയശങ്കര്‍

കോടതിവിധിയില്‍ മനോരമയ്ക്കേറ്റ തിരിച്ചടിയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍ രംഗത്തെത്തി.ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. പോസ്റ്റ് ഇങ്ങനെ
ബലനൂർ പ്ലാൻ്റേഷന്‍റെ തൂലികാ നാമത്തിൽ മനോരമ കുടുംബം കൈവശം വച്ചിരിക്കുന്ന മലപ്പുറം ജില്ലയിലെ പന്തല്ലൂർ ക്ഷേത്രത്തിൻ്റെ 400ഏക്കർ ഭൂമി തിരിച്ചു പിടിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. (ട്രോളല്ല)

വൈകാതെ പറുദീസയാകും

വൈകാതെ പറുദീസയാകും

പാട്ടക്കാലാവധി കഴിഞ്ഞിട്ടും ദേവസ്വം ഭൂമി കണ്ടത്തിൽ മുതലാളിമാർ അനധികൃതമായി കൈവശം വച്ചിരിക്കുകയായിരുന്നു. 2001-06 കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനാണ് വിഷയം കുത്തിപ്പൊക്കി വിവാദമാക്കിയത്. പെരിന്തൽമണ്ണ തഹസിൽദാർ ഭൂമി തിരിച്ചു പിടിക്കാൻ ഉത്തരവിട്ടു. അതാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് ശരിവച്ചത്. സുപ്രീം കോടതിയിൽ അപ്പീൽ പോകാനുള്ള അനുമതിയും നിരാകരിച്ചു.
പിആർ രാമചന്ദ്ര മേനോൻ, ദേവൻ രാമചന്ദ്രൻ എന്നീ ന്യായാധിപന്മാരാണ് വിധി കല്പിച്ചത്.
ഈ പോക്കുപോയാൽ കേരളം വൈകാതെ പറുദീസയാകും.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
manorama land case court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X