കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല; യുഡിഎഫ് വിജയം ആവർത്തിക്കുമോ? സർവ്വേ ഫലം ഇങ്ങനെ
തിരുവനന്തപുരം: വീറും വാശിയും നിറഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ കേരളത്തിൽ ഇത്തവണയും യു ഡി എഫിന് മുൻതൂക്കം പ്രവചിച്ച് മനോരമ ന്യൂസ് സർവ്വെ. ഇത്തവണ 20 ൽ 13 സീറ്റുകളും യു ഡി എഫിനാണെന്നാണ് സർവ്വേ പറയുന്നത്. അതേസമയം നാല് മണ്ഡലത്തിൽ ഫലം പ്രവചനാതീതമാണെന്നും മൂന്നിടത്ത് അട്ടിമറിക്ക് സാധ്യത ഉണ്ടെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 20 ൽ 19 സീറ്റുകളായിരുന്നു യു ഡി എഫിന് നേടാനായത്. ആലപ്പുഴ മാത്രമായിരുന്നു എൽ ഡി എഫ് വിജയിച്ചത്. എന്നാൽ ഇക്കുറി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ആലത്തൂര്‍, മലപ്പുറം, കോഴിക്കോട്, പൊന്നാനി, വയനാട്, കാസർഗോഡ് മണ്ഡലങ്ങളിൽ മാത്രമാണ് യു ഡി എഫിന് വിജയം പ്രവചിക്കുന്നത്.വടകര, കണ്ണൂര്‍, ആറ്റിങ്ങല്‍, പാലക്കാട് എന്നീ മണ്ഡലങ്ങളില്‍ കടുത്ത മല്‍സരമായതിനാല്‍ ഫലം പ്രവചനാതീതമാണെന്നും സർവ്വേ പറയുന്നു.

ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന തൃശൂരിൽ ഇത്തവണയും അവർക്ക് വിജയിക്കാനാകില്ലെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. മണ്ഡലത്തിൽ യു ഡി എഫിനാണ് സർവ്വേ മുൻതൂക്കം നൽകുന്നത്. എന്നാൽ ഫലം അട്ടിമറിയാനുള്ള സാധ്യതയുണ്ടെന്നും മറ്റ് ഘടകങ്ങൾ ഇക്കാര്യത്തിൽ നിർണായകമാകും. ചാലക്കുടി, മാവേലിക്കര മണ്ഡലങ്ങളിൽ അപ്രതീക്ഷിത ഫലത്തിനുള്ള സാധ്യതയാണ് സർവ്വേ പ്രവചിക്കുന്നത്. ചാലക്കുടിയില്‍ യുഡിഎഫ് വോട്ടുകളില്‍ ട്വന്റി 20യും ഇടതുവോട്ടുകളില്‍ എന്‍ഡിഎയും വിള്ളല്‍ വീഴ്ത്തിയാൽ അട്ടമറിക്ക് സാധ്യത പ്രവചിക്കുന്നു.
2019 ൽ യു ഡി എഫിന് 132274 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു യു ഡി എഫിന് ലഭിച്ചത്. ബെന്നി ബഹനാന് 473444 വോട്ടും ഇന്നസെന്റിന് 341170 വോട്ടുമായിരുന്നു ലഭിച്ചത്. 128996 വോട്ട് നേടിയ എ ആർ രാധാകൃഷ്ണന്‍ മണ്ഡലത്തിലെ ബി ജെ പി വോട്ട് ആദ്യമായി ഒരു ലക്ഷം കടത്തിയിരു്നനു. ഇത്തവണയും ബെന്നി ബെഹ്നാനാണ് മണ്ഡലത്തിലെ സ്ഥാനാർത്ഥി. മുന്‍ മന്ത്രിയും ജനീകയ മുഖവുമായ പ്രൊഫസർ സി രവീന്ദ്രനാഥാണ് എൽ ഡി എഫിന് വേണ്ടി മത്സരിക്കുന്നത്. കെ എം ഉണ്ണികൃഷ്ണനാണ് ബി ജെ പി സ്ഥാനാർത്ഥി.
മാവേലിക്കരയിൽ യു ഡി എഫിന് വോട്ട് കുറയും. എൻ ഡി എ വോട്ടുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ ഫലം നിശ്ചയിക്കുകയെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.ഇക്കുറി നാലാം അങ്കത്തിനിറങ്ങുകയാണ് കൊടിക്കുന്നിൽ സുരേഷ്. മറുവശത്ത് എൽഡിഎഫ് മത്സരിപ്പിക്കുന്നത് യുവ നേതാവ് അരുൺ കുമാറിനെയാണ്.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
മാറി മാറി വീശുന്ന പാലക്കാടൻ കാറ്റ് ആര് ‘ഡീൽ’ ചെയ്യും? -
കോഴിക്കോടൻ പോരിൽ ചുവപ്പുകോട്ടയിളകുമോ? -
മുന്നണികളുടെ നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങൾ- വോട്ടര്‍മാര്‍ കുറഞ്ഞത് 27, കൂടിയവ ഏഴ് -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആയി ഉയർത്തും, 50 ശതമാനം സ്ത്രീകൾക്കും ജോലി -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications