സുരേഷ് ഗോപിയിലൂടെ ബിജെപി തൃശൂരിൽ അക്കൗണ്ട് തുറക്കുമോ? മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ ഫലം
തൃശൂര്‍: സുരേഷ് ഗോപിയുടെ വരവും തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്ക് ഒരു നേട്ടവും ഉണ്ടാക്കില്ലെന്ന് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ ഫലം. ഇടതുപക്ഷം മണ്ഡലം നിലനിര്‍ത്തും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. ഇരിങ്ങാലക്കുടയില്‍ ജേക്കബ് തോമസും നിലം തൊടില്ലെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. സര്‍വ്വേ ഫലം വിശദമായി അറിയാം.

തൃശൂരിൽ ഇടത്
തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് ഒന്നാമതും യുഡിഎഫ് രണ്ടാമതും എത്തുമ്പോള്‍ എന്‍ഡിഎ മൂന്നാം സ്ഥാനത്തേക്ക് പോകും എന്നാണ് മനോരമയുടെ സര്‍വ്വേയിലെ കണ്ടെത്തല്‍. പി ബാലചന്ദ്രന്‍ ആണ് തൃശൂരില്‍ ഇത്തവണ ഇടത് സ്ഥാനാര്‍ത്ഥി. കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ മണ്ഡലമാണ് തൃശൂര്‍. മണ്ഡലത്തില്‍ സുനില്‍ കുമാറിന് വന്‍ ജനപ്രീതിയാണ് ഉളളത്.

പത്മജ രണ്ടാമത്
എന്നാല്‍ രണ്ട് ടേം മത്സരിച്ചവരെ മാറ്റി നിര്‍ത്താന്‍ സിപിഐ തീരുമാനിച്ചതോടെയാണ് സുനില്‍ കുമാറിന് സീറ്റ് നഷ്ടപ്പെട്ടത്. സുനില്‍ കുമാറിന്റെ ജനപ്രീതി മണ്ഡലത്തില്‍ ബാലചന്ദ്രന് തുണയായേക്കും. 5 വര്‍ഷം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ മുഖമായി നിറഞ്ഞ് നിന്ന പത്മജ വേണുഗോപാല്‍ ആണ് തൃശൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ശക്തമായ മത്സരം കാഴ്ച വെക്കാന്‍ പത്മജയ്ക്ക് സാധിക്കുന്ന ഘട്ടമാണ് തൃശൂരിലുളളത്.

സുരേഷ് ഗോപി മൂന്നാമത്
രാജ്യസഭാ എംപി കൂടിയായ സുരേഷ് ഗോപിയെ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടാണ് തൃശൂരില്‍ മത്സരിപ്പിക്കാന്‍ ഇറങ്ങിയത്. പ്രധാനമന്ത്രിയുടെ താല്‍പര്യമാണ് താന്‍ തൃശൂരില്‍ മത്സരിക്കാനുളള കാരണം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി് മുന്നേറ്റമുണ്ടാക്കിയതിലായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ ഫലം വരുമ്പോള്‍ തിരിച്ചടിക്കും എന്നാണ് സര്‍വ്വേ ഫലം.

ഇരിങ്ങാലക്കുടയിൽ ബിന്ദു
തൃശൂരില്‍ ബിജെപി മറ്റൊരു പ്രധാന സ്ഥാനാര്‍ത്ഥിയെ ഇറക്കിയ മണ്ഡലമാണ് ഇരിങ്ങാലക്കുട. മുന്‍ ഐപിഎസ് ഓഫീസര്‍ ജേക്കബ് തോമസിനെ ആണ് ഇരിങ്ങാലക്കുടയില്‍ ബിജെപി ഇറക്കിയത്. എന്നാല്‍ ഇരിങ്ങാലക്കുട എല്‍ഡിഎഫ് നിലനിര്‍ത്തും എന്നാണ് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ ഫലം. എ വിജയരാഘവന്റെ ഭാര്യ കൂടിയായ ആര്‍ ബിന്ദു ആണ് മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി. തോമസ് ഉണ്ണിയാടനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.












Click it and Unblock the Notifications