കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരമലബാറില്‍ എല്‍ഡിഎഫിന്റെ സമഗ്രാധിപത്യം... 32 ല്‍ 27 സീറ്റും എല്‍ഡിഎഫിന്; ബിജെപിയ്ക്ക് ഒന്ന്- സര്‍വ്വേ

Google Oneindia Malayalam News

കോഴിക്കോട്: ഉത്തര മലബാറില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം പ്രവചിച്ചുകൊണ്ട് മനോരമ ന്യൂസ് - വിആര്‍എം പ്രീ പോള്‍ സര്‍വ്വേ ഫലം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രീ പോള്‍ സര്‍വ്വേ ഫലം ആണ് പുറത്ത് വിട്ടിട്ടുള്ളത്.

ധർമജൻ വന്നിട്ടും കാര്യമില്ല; കോഴിക്കോട്ട് എൽഡിഎഫിന് സമ്പൂര്‍ണ ആധിപത്യം; 13 സീറ്റുമെന്ന് മനോരമ സർവ്വേധർമജൻ വന്നിട്ടും കാര്യമില്ല; കോഴിക്കോട്ട് എൽഡിഎഫിന് സമ്പൂര്‍ണ ആധിപത്യം; 13 സീറ്റുമെന്ന് മനോരമ സർവ്വേ

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ ജയിക്കുമെന്ന് മനോരമ ന്യൂസ് സര്‍വ്വേ; യുഡിഎഫ് രണ്ടാമത്, എല്‍ഡിഎഫ് മൂന്നാമത്മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ ജയിക്കുമെന്ന് മനോരമ ന്യൂസ് സര്‍വ്വേ; യുഡിഎഫ് രണ്ടാമത്, എല്‍ഡിഎഫ് മൂന്നാമത്

മൊത്തം 32 നിയമസഭാ സീറ്റുകളാണ് നാല് ജില്ലകളിലായി ഉള്ളത്. അതില്‍ 27 ഇടത്തും എല്‍ഡിഎഫ് വിജയിക്കും എന്നാണ് പ്രവചനം. നാലിടത്ത് യുഡിഎഫും ഒരിടത്ത് എന്‍ഡിഎയും വിജയിക്കും എന്നാണ് സര്‍വ്വേയുടെ പ്രവചനം. വിശദാംശങ്ങള്‍...

കാസര്‍കോട് 2-2-1

കാസര്‍കോട് 2-2-1

കാസര്‍കോട് ജില്ലയില്‍ നാല് മണ്ഡലങ്ങളാണ് ഉള്ളത്. അതില്‍ ഇത്തവണ എല്‍ഡിഎഫും യുഡിഎഫും രണ്ട് സീറ്റുകള്‍ വീതവും എന്‍ഡിഎ ചരിത്രത്തിലാദ്യമായി ഒരു സീറ്റും നേടും എന്നാണ് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്.

ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ

കഴിഞ്ഞ തവണ കെ സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട മണ്ഡലം ആണ് മഞ്ചേശ്വരം. ഇത്തവണ മണ്ഡലത്തില്‍ എന്‍ഡിഎയ്ക്കാണ് മുന്‍തൂക്കം എന്ന് സര്‍വ്വേ പ്രവചിക്കുന്നു. ഇവിടെ യുഡിഎഫ് രണ്ടാമതും എല്‍ഡിഎഫ് മൂന്നാമതും എത്തും എന്നാണ് പ്രവചനം. കെ സുരേന്ദ്രന്‍ തന്നെയാണ് ഇത്തവണ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി.

തൃക്കരിപ്പൂര്‍ കൈവിടും?

തൃക്കരിപ്പൂര്‍ കൈവിടും?

അരനൂറ്റാണ്ടായി സിപിഎമ്മിന്റെ കുത്തക മണ്ഡലമാണ് കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍. ഇത്തവണ മണ്ഡലത്തില്‍ ശക്തമായ മത്സരമായിരിക്കും നടക്കുക എന്നാണ് പ്രവചനം. മാത്രമല്ല, ഇത്തവണ യുഡിഎഫിനാണ് മണ്ഡലത്തില്‍ നേരിയ മേല്‍ക്കൈ എന്നും സര്‍വ്വേ പ്രവചിക്കുന്നു.

കണ്ണൂരില്‍ 9-2

കണ്ണൂരില്‍ 9-2

11 മണ്ഡലങ്ങളാണ് കണ്ണൂരില്‍ ഉള്ളത്. ഇവിടെ 9 സീറ്റുകളിലും എല്‍ഡിഎഫ് ജയിക്കുമെന്നാണ് പ്രവചനം. യുഡിഎഫിന് രണ്ട് സീറ്റ് ലഭിക്കും. എന്‍ഡിഎയ്ക്ക് സീറ്റ് ലഭിക്കില്ല. എല്‍ഡിഎഫിന് 51.35 ശതമാനം വോട്ടും യുഡിഎഫിന് 34.46 ശതമാനം വോട്ടും എന്‍ഡിഎയ്ക്ക് 13.03 ശതമാനം വോട്ടും പ്രവചിക്കുന്നുണ്ട്.

 പേരാവൂര്‍ യുഡിഎഫിനെ കൈവിടും

പേരാവൂര്‍ യുഡിഎഫിനെ കൈവിടും

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആയ പേരാവൂര്‍ ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുക്കും എന്നാണ് പ്രവചനം. അഴീക്കോട് മുസ്ലീം ലീഗും ഇരിക്കൂര്‍ കോണ്‍ഗ്രസും നിലനിര്‍ത്തുമെന്നും പ്രവചിക്കുന്നു. ഇരിക്കൂറില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. കൂത്തുപറമ്പില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്ത് എത്തുമെന്നും സര്‍വ്വേ പ്രവചിക്കുന്നുണ്ട്.

വയനാട് 3-0

വയനാട് 3-0

വയനാട് ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും എല്‍ഡിഎഫ് ജയിക്കും എന്നാണ് അടുത്ത പ്രവചനം. രാഹുല്‍ ഗാന്ധി എംപിയായിരിക്കുന്ന വയനാട് ലോക്‌സഭ മണ്ഡലത്തിന് കീഴിലാണ് ഈ മണ്ഡലങ്ങള്‍ എല്ലാം. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ എന്നിവയാണ് മണ്ഡലങ്ങള്‍. ഇതില്‍ സുല്‍ത്താന്‍ ബത്തേരി കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആണ്.

കോഴിക്കോട് 13-0

കോഴിക്കോട് 13-0

ഏറ്റവും ഞെട്ടിക്കുന്ന പ്രവചനം കോഴിക്കോട് ജില്ലയിലേതാണ്. ജില്ലയിലെ 13 നിയമസഭാ സീറ്റുകളാണ് ഉള്ളത്. ഈ സീറ്റുകള്‍ എല്ലാം തന്നെ എല്‍ഡിഎഫ് സ്വന്തമാക്കും എന്നാണ് പ്രവചനം. 2016 ല്‍ എല്‍ഡിഎഫ് 11 സീറ്റുകളിലാണ് വിജയിച്ചത്. അന്ന് മുസ്ലീം ലീഗ് രണ്ട് സീറ്റുകള്‍ വിജയിച്ചിരുന്നു.

വേങ്ങരയിൽ ലീഗ് വിമതനോ അതോ വെറും സ്വതന്ത്രനോ? നെഗറ്റീവ് വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള തന്ത്രമെന്ന്വേങ്ങരയിൽ ലീഗ് വിമതനോ അതോ വെറും സ്വതന്ത്രനോ? നെഗറ്റീവ് വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള തന്ത്രമെന്ന്

ബിജെപി സഹകരണം ആരുമായി? കണക്കില്‍ പതറി കോണ്‍ഗ്രസ്... തിരഞ്ഞെടുപ്പ് ചൂടിലെ ചര്‍ച്ചബിജെപി സഹകരണം ആരുമായി? കണക്കില്‍ പതറി കോണ്‍ഗ്രസ്... തിരഞ്ഞെടുപ്പ് ചൂടിലെ ചര്‍ച്ച

'ആ സിംഹ ഗര്‍ജ്ജനത്തിന് കാതോര്‍ത്ത്' ആര്‍ക്ക് വോട്ട് ചെയ്യും? തലശ്ശേരിയില്‍ ബിജെപിയുടെ ദുര്‍ഗ്ഗതി'ആ സിംഹ ഗര്‍ജ്ജനത്തിന് കാതോര്‍ത്ത്' ആര്‍ക്ക് വോട്ട് ചെയ്യും? തലശ്ശേരിയില്‍ ബിജെപിയുടെ ദുര്‍ഗ്ഗതി

English summary
Kerala Assembly Election 2021: Manorama News - VMR pre poll survey predicts 27 seats for LDF, out of 32 in North Malabar Districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X