കോട്ടയത്ത് ഇടത് തരംഗം; ജോസ് കെ മാണി ഫാക്ടര്‍ ഓണ്‍... യുഡിഎഫ് തകര്‍ന്നടിയുമെന്ന് മനോരമ ന്യൂസ് പ്രീ പോൾ സർവ്വേ
കോട്ടയം: ജോസ് കെ മാണിയുടെ മുന്നണി മാറ്റം എങ്ങനെ കേരള രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുമെന്ന ചിത്രമാണ് കോട്ടയം ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്ത് വരിക. മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത് കോട്ടയത്ത് ഇത്തവണ ഇടത് തരംഗം ഉണ്ടാകുമെന്നാണ്.
ഒമ്പത് മണ്ഡലങ്ങളാണ് കോട്ടയം ജില്ലയില്‍ ഉള്ളത്. യുഡിഎഫ് കോട്ടകളായിരുന്ന പല മണ്ഡലങ്ങളും ഇടത്തോട്ട് തിരയുമെന്നാണ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. പാലായില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

കോട്ടയം ജില്ല
പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നിവയാണ് കോട്ടയം ജില്ലയിലെ മണ്ഡലങ്ങള്‍. യുഡിഎഫ് കോട്ട എന്നാണ് പലപ്പോഴും കോട്ടയം ജില്ലയെ വിശേഷിപ്പിക്കാറുള്ളത്.

ഒമ്പതില്‍ ആറും എല്‍ഡിഎഫ്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് എല്‍ഡിഎഫിന് ലഭിച്ചത് രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ എല്‍ഡിഎഫ് ആറ് സീറ്റുകള്‍ സ്വന്തമാക്കും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. അങ്ങനെയെങ്കില്‍ അതൊരു ഇടത് തരംഗം എന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ്.

ജോസിന്റെ വരവ്
ജോസ് കെ മാണിയുടെ വരവ് തന്നെയാണ് ഈ വന്‍ മാറ്റത്തിന് വഴിവയ്ക്കുന്നത് എന്നാണ് പ്രീ പോള്‍ സര്‍വ്വേ വിലയിരുത്തുന്നത്. പാലാ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളാണ് എല്‍ഡിഎഫ് ഇത്തവണ അധികമായി സ്വന്തമാക്കുക എന്നാണ് പ്രവചനം.

പാലായില്‍ കടുത്ത പോരാട്ടം
പാലാ മണ്ഡലത്തില്‍ ഇത്തവണ ശക്തമായ പോരാട്ടമായിരിക്കും നടക്കുക എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. സിറ്റിങ് എംഎല്‍എ ആയ മാണി സി കാപ്പന് ഇത്തവണ യുഡിഎഫിനൊപ്പമാണ്. കെഎം മാണിയുടെ മകന് ജോസ് കെ മാണിയാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

ഇഞ്ചോടിഞ്ച്
കെഎം മാണി പതിറ്റാണ്ടുകള്‍ എംഎല്‍എ ആയിരുന്ന പാലാ സീറ്റ് കേരളകോണ്‍ഗ്രസ് എമ്മിന് നഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ മരണത്തോടെ ആയിരുന്നു. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മാണി സി കാപ്പന് ആണ് വിജയിച്ചത്. ചരിത്ര വിജയമായി എല്‍ഡിഎഫ് ആഘോഷിച്ചതായിരിന്നു ആ വിജയം.

നേരെ തിരിയുന്നു
കഴിഞ്ഞ തവണ പരാജയപ്പെട്ട കേരള കോണ്‍ഗ്രസ് ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്. പാലാ സീറ്റിന്റെ പേരില്‍ കലഹിച്ചാണ് മാണി സി കാപ്പന് എന്‍സിപി വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുകയും യുഡിഎഫിന്റെ ഭാഗമാവുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പ് മാണി സി കാപ്പനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

കടുത്തുരുത്തി എല്‍ഡിഎഫ് പിടിക്കും
കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സിറ്റിങ് സീറ്റ് ആയ കടുത്തുരുത്തി ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിന്റെ പ്രകടമായ ശക്തിപ്രകടനം ആയിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. മോന്‍സ് ജോസഫ് ആണ് ഇവിടത്തെ സിറ്റിങ് എംഎല്‍എ.

കാഞ്ഞിരപ്പള്ളിയും ഇടതിനൊപ്പം
ശക്തമായ യുഡിഎഫ് മണ്ഡലം ആയിരുന്നു കാഞ്ഞിരപ്പള്ളി. നിലവില്‍ ഡോ എന്‍ ജയരാജ് ആണ് സിറ്റിങ് എംഎല്‍എ. ഡോ ജയരാജ് ജോസ് കെ മാണിയുടെ കൂടെയാണ് എന്ന പ്രത്യേകതയും ഉണ്ട്. ഡോ എന്‍ ജയരാജ് തന്നെയാണ് ഇത്തവണത്തേയും സ്ഥാനാര്‍ത്ഥി. അദ്ദേഹം എല്‍ഡിഎഫിന് വേണ്ടി സീറ്റ് നിലനിര്‍ത്തുമെന്നാണ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്.

ചങ്ങനാശ്ശേരിയും കടപുഴകും
അമ്പത് വര്‍ഷമായി യുഡിഎഫിന്റെ കുത്തകയാണ് ചങ്ങനാശ്ശേരി മണ്ഡലം. സിഎഫ് തോമസ് നാല്‍പച് വര്‍ഷം എംഎല്‍എ ആയിരുന്ന മണ്ഡലം. എന്നാല്‍ ഇത്തവണ ചങ്ങാശ്ശേരിയും ഇടത്തോട്ട് തിരിയും എന്നാണ് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. ഇത് യുഡിഎഫിന് വലിയ തിരിച്ചടിയാണ്.

ഏറ്റുമാനൂരും വൈക്കവും
എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ് ഏറ്റുമാനൂരും വൈക്കവും. ഇത് രണ്ടും എല്‍ഡിഎഫ് നിലനിര്‍ത്തും എന്നാണ് സര്‍വ്വേ പ്രവചനം. വിഎന്‍ വാസവന് ആണ് ഇത്തവണ ഏറ്റുമാനൂരിലെ സ്ഥാനാര്‍ത്ഥി. വൈക്കത്തെ സിപിഐ സ്ഥാനാര്‍ത്ഥി സിറ്റിങ് എംഎല്‍എ ആയി സികെ ആശയാണ്.

പുതുപ്പള്ളിയും കോട്ടയവും മാത്രം
രണ്ടേ രണ്ട് മണ്ഡലങ്ങളാണ് യുഡിഎഫിന് ലഭിക്കും എന്ന് സര്‍വ്വേ പ്രവചിക്കുന്നത്. പുതുപ്പള്ളി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോട്ടയം മണ്ഡലത്തില്‍ മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജയിക്കും എന്നാണ് പ്രവചനം.

ഇത്തവണയും പിസി
പൂഞ്ഞാറിൽ ഇത്തവണയും പിസി ജോർജ്ജ് മാജിക് ഉണ്ടായേക്കാമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. എന്നാൽ ജോർജ്ജിന്റെ ജനപക്ഷത്തിന് ഈസി വാക്കോവർ ഉണ്ടാവില്ല. എൽഡിഎഫ് കടുത്ത പ്രതിരോധമാണ് ഉയർത്തുന്നത്. എന്നാൽ യുഡിഎഫ് ഏറെ പിറകിലാണ്.
ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട്; സമ്മാനത്തുക 200 മില്യൺ ഡോളർ
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications