കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് എല്‍ഡിഎഫിന് തിരിച്ചടിയെന്ന് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ; യുഡിഎഫിന്റെ തിരിച്ചുവരവ്

Google Oneindia Malayalam News

കൊല്ലം: 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തൂത്തുവാരിയ ജില്ല ആയിരുന്നു കൊല്ലം. 11 നിയമസഭാ മണ്ഡലങ്ങളില്‍ 11 ലും അന്ന് എല്‍ഡിഎഫ് ആണ് വിജയിച്ചത്.

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

തോമസ് ഐസകിന്റെ ആലപ്പുഴ സീറ്റിൽ അട്ടിമറി, അരൂർ തിരിച്ച് പിടിക്കും, മനോരമ ന്യൂസ് സര്‍വ്വേതോമസ് ഐസകിന്റെ ആലപ്പുഴ സീറ്റിൽ അട്ടിമറി, അരൂർ തിരിച്ച് പിടിക്കും, മനോരമ ന്യൂസ് സര്‍വ്വേ

എന്നാല്‍ ഇത്തവണ ആ അപ്രമാദിത്തം എല്‍ഡിഎഫിന് നിലനിര്‍ത്താന്‍ ആവില്ല എന്നാണ് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. 11 ല്‍ സീറ്റുകള്‍ ഇത്തവണ നഷ്ടപ്പെടും എന്നാണ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. വിശദാംശങ്ങള്‍...

ചവറ കൈവിടും

ചവറ കൈവിടും

ആര്‍എസ്പിയുടെ കോട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലം ആണ് ചവറ. കഴിഞ്ഞ തവണ സിഎംപിയുടെ വിജയന്‍ പിള്ളയിലൂടെ എല്‍ഡിഎഫ് പിടിത്തെടുത്ത മണ്ഡലം ആയിരുന്നു ചവറ. വിജയന്‍പിള്ളയുടെ മരണത്തെ തുടര്‍ന്ന് മണ്ഡലത്തില്‍ എംഎല്‍എ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. അദ്ദേഹത്തിന്റെ മകന്‍ ഡോ സുജിത് വിജയനാണ് ഇത്തവണത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എന്നാല്‍ ഷിബു ബേബി ജോണ്‍ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കും എന്നാണ് പ്രവചനം.

കുന്നത്തൂര്‍ യുഡിഎഫിന്

കുന്നത്തൂര്‍ യുഡിഎഫിന്

ബന്ധുക്കളുടെ പോരാട്ടം നടക്കുന്ന കുന്നത്തൂര്‍ ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കും എന്നാണ് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. ആര്‍എസ്പിയില്‍ നിന്ന് പിളര്‍ന്ന് പോന്ന കോവൂര്‍ കുഞ്ഞുമോന്‍ ആണ് സിറ്റിങ് എംഎല്‍എയും ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിയും കുഞ്ഞുമോന്റെ ബന്ധുവായ ഉല്ലാസ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. മണ്ഡലം ഉല്ലാസിലൂടെ തിരിച്ചുപിടിക്കുമെന്നാണ് പ്രീ പോള്‍ സര്‍വ്വേ പ്രവചനം.

കുണ്ടറയില്‍ കനത്ത തിരിച്ചടി

കുണ്ടറയില്‍ കനത്ത തിരിച്ചടി

സിപിഎം കോട്ട എന്നൊക്കെ വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന കുണ്ടറ മണ്ഡലത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പരാജയപ്പെടും എന്നതാണ് മനോരമ ന്യൂസ് പ്രീ പ്രോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്ന മണ്ഡലം ആണ് കുണ്ടറ. പിസി വിഷ്ണുനാഥ് ഇവിടെ ജയിക്കുമെന്നാണ് പ്രവചനം.

ഗണേഷ് തോല്‍ക്കും

ഗണേഷ് തോല്‍ക്കും

ഷുവര്‍ സീറ്റ് എന്ന് വിശേഷിപ്പിച്ചുകൊണ്ടിരുന്ന പത്തനംതിട്ട ഇത്തവണ യുഡിഎഫ് പിടിച്ചെടുക്കും എന്നതാണ് സര്‍വ്വേയിലെ ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം. സിനിമ താരം കൂടിയായ കെബി ഗണേഷ് കുമാറിനെ ഇവിടെ കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാലയാണ് എതിരുന്നത്. ജ്യോതികുമാര്‍ വിജയിക്കുമെന്നാണ് പ്രവചനം.

ക്ലീൻ സ്വീപ്പ് നേടിയ ജില്ല

ക്ലീൻ സ്വീപ്പ് നേടിയ ജില്ല

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെറെ കോട്ടയായി നിന്ന മണ്ഡലം ആയിരുന്നു കൊല്ലം. 11 മണ്ഡലങ്ങളിൽ 11 എണ്ണവും അന്ന് എൽഡിഎഫിനൊപ്പം നിന്നു. ചവറ പോലെ, ആർഎസ്പിയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ പോലും വിജയം നേടിയായിരുന്നു അന്നത്തെ എൽഡിഎഫിനറെ തേരോട്ടം.

ഇത്തവണ ഏഴ് മാത്രം

ഇത്തവണ ഏഴ് മാത്രം

കഴിഞ്ഞ തവണ 11 സീറ്റുകൾ നേടിയ ജില്ലയിൽ ഇത്തവണ ഏഴ് സീറ്റുകൾ മാത്രമേ എൽഡിഎഫിന് നിലനിർത്താൻ ആകൂ എന്നാണ് മനോരമ ന്യൂസ് പ്രീ പോൾ സർവ്വേ പ്രവചിക്കുന്നത്. യുഡിഎഫിനെ സംബന്ധിച്ച് കൊല്ലത്തെ ഏത് വിജയവും ഇത്തവണ നേട്ടമാണ്. നിർണായകമായ നാല് സീറ്റുകൾ സ്വന്തമാക്കാൻ ആയാൽ അത് യുഡിഎഫിന് വലിയ നേട്ടമാണ്.

ബിജെപിയുടെ മുന്നേറ്റം

ബിജെപിയുടെ മുന്നേറ്റം

കൊല്ലം ജില്ലയിൽ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് മനോരമ പ്രീ പോൾ സർവ്വേ പ്രവചിക്കുന്നത്. രണ്ട് മണ്ഡലങ്ങളിൽ ബിജെപി രണ്ടാമതെത്തുമെന്നാണ് പ്രവചനം. ഈ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പ്രവചിക്കുന്നു.

കറുപ്പ് സാരിയിൽ സുന്ദരിയായി പൂജിതാ പൊന്നട, ചിത്രങ്ങൾ കാണാം

English summary
Manorama News Pre Poll Survey predicts LDF will get only 7 seats in Kollam this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X