ഉടുമ്പഞ്ചോലയില്‍ എംഎം മണി തോല്‍ക്കുമെന്ന് മനോരമ ന്യൂസ് സര്‍വ്വേ.... കേട്ടവര്‍ ഞെട്ടി!
ഇടുക്കി: മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചനത്തില്‍ പലതും അവിശ്വസനീയമാണെന്നാണ് അവതാരകര്‍ തന്നെ പറയുന്നത്. അത്തരത്തില്‍ ഒരു പ്രവചനം ആണ് ഉടുമ്പഞ്ചോല മണ്ഡലത്തിലേത്.
വൈദ്യുതി മന്ത്രി എംഎം മണി ഉടുമ്പഞ്ചോലയില്‍ പരാജയപ്പെടും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. കേരളത്തില്‍ പിണറായി വിജയന്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ജനസമ്മതിയുള്ള നേതാവായിട്ടാണ് എംഎം മണി വിശേഷിപ്പിക്കപ്പെടുന്നത്.

കഴിഞ്ഞ തവണ
കഴിഞ്ഞ തവണ 1,109 വോട്ടുകള്‍ക്കായിരുന്നു എംഎം മണിയുടെ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സേനാപതി വേണു ആയിരുന്നു പ്രധാന എതിരാളി. കടുത്ത പോരാട്ടം ആയിരുന്നു കഴിഞ്ഞ തവണ നടന്നത്. അന്ന് ബിഡിജെഎസ് 21,799 വോട്ടുകള്‍ നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

സാഹചര്യം മാറി
എന്നാല്‍ കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. വൈദ്യുത മന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനം ആണ് കാഴ്ച വച്ചിട്ടുള്ളത്. മണ്ഡലത്തിലെ വികസന കാര്യങ്ങളിലും ഏറെ ശ്രദ്ധ ചെലുത്തിയിട്ടുണ്ട് എന്നാണ് വിവരം. ഇത്തവണ ഇഎം അഗസ്റ്റിയാണ് ഉടുമ്പഞ്ചോലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

വിഭാഗീയത ഇല്ല
കഴിഞ്ഞ തവണ എംഎം മണി ഇടുക്കിയിൽ മത്സരിക്കുന്പോൾ സിപിഎമ്മിലെ വിഭാഗീയതയും പ്രധാന വിഷയം ആയിരുന്നു. ഒരുകാലത്ത് വിഎസ് അച്യുതാനന്ദന്റെ വലം കൈ ആയിരുന്ന എംഎം മണി, മുന്നാർ കുടിയൊഴിപ്പിക്കലോടെ വിഎസിനെ കൈവിട്ടിരുന്നു. പിന്നീട് പിണറായി വിജയനോട് ചേർന്നായിരുന്നു മണിയുടെ നീക്കങ്ങൾ.

വിവാദ പ്രസംഗം
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തായിരുന്നു എംഎം മണിയുടെ വിവാദ ' വൺ, ടു, ത്രീ' പ്രസംഗം. ഇതിന്റെ പേരിൽ എംഎം മണിയ്ക്ക് ജയിൽ വാസവും അനുഷ്ഠിക്കേണ്ടി വന്നിരുന്നു. ഇങ്ങനെയുള്ള വിഷയങ്ങളെല്ലാം നിലവിൽക്കവേ ആയിരുന്നു 2016 ൽ എംഎം മണി തിരഞ്ഞെടുപ്പിനെ നേരിട്ടത്.
തേയില തൊഴിലാളി സമരത്തിനെതിരെ നടത്തിയ പരാമർശവും എംഎം മണിയ്ക്ക് അന്ന് നെഗറ്റീവ് പ്രതിച്ഛായ സൃഷ്ടിച്ചിരുന്നു.

അവതാരകർക്കും ഉറപ്പില്ല
ഉടുന്പഞ്ചോലയിൽ യുഡിഎഫിന് ആണ് മേൽക്കൈ എന്ന സർവ്വേ പ്രവചനത്തിൽ മനോരമ ന്യൂസ് അവതാരകർ തന്നെ സംശയം പ്രകടിപ്പിക്കുന്നതും കാണാമായിരുന്നു. ഇഎം അഗസ്തിയാണ് ഇത്തവണ ഉടുന്പഞ്ചോലയിൽ എംഎം മണിയുടെ എതിർ സ്ഥാനാർത്ഥി.

ശക്തമായ പോരാട്ടം
എന്തായാലും ഇത്തവണയും ഉടുന്പഞ്ചോലയിൽ ശക്തമായ പോരാട്ടം തന്നെ ആയിരിക്കും നടക്കുക എന്നാണ് വിലയിരുത്തുന്നത്. 2001 മുതൽ നടന്ന നാല് തിരഞ്ഞെടുപ്പിലും ഇവിടെ സിപിഎം ആണ് വിജയിച്ചിട്ടുള്ളത്. അതിന് മുന്പ് രണ്ട് തവണ ഇഎം അഗസ്തി തുർച്ചയായി ജയിച്ച മണ്ഡലവും ആണ് ഉടുന്പഞ്ചോല
200 മില്യണ്‍ ഡോളർ കയ്യകലത്ത്; ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട് - അറിയേണ്ടതെല്ലാം












Click it and Unblock the Notifications