Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് യുഡിഎഫ് തേരോട്ടം; 16 ല്‍ 15 ഉം പിടിച്ചെടുക്കും... എൽഡിഎഫിന് ഒന്ന് മാത്രമെന്ന് മനോരമ ന്യൂസ് സർവ്വേ

മലപ്പുറം: ഇത്തവണ മലപ്പുറം ജില്ലയില്‍ യുഡിഎഫ് തരംഗമായിരിക്കുമെന്ന് മനോരമ ന്യൂസ് വിആര്‍എം പ്രീ പോള്‍ സര്‍വ്വേ ഫലം. ജില്ലയിലെ 16 മണ്ഡലങ്ങളില്‍ 15 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും എന്നാണ് പ്രീ പോള്‍ സര്‍വ്വേ ഫലം പ്രവചിക്കുന്നത്.

എല്‍ഡിഎഫിന് ഒരേയൊരു സീറ്റ് മാത്രമാണ് ലഭിക്കുക എന്നാണ് പ്രവചിക്കുന്നത്. അത് തവനൂര്‍ മണ്ഡലം ആയിരിക്കും എന്നും പറയുന്നു. കെടി ജലീല്‍ ആണ് ഇത്തവണയും തവനൂരില്‍ മത്സരിക്കുന്നത്. ജലീലിനെതിരെ ഇത്തവണ കോണ്‍ഗ്രസ് രംഗത്തിറക്കുന്നത് ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ ആണ്.

Malappuram

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍ കാണാം

ജില്ലയില്‍ ഇടത് കോട്ട എന്ന് അറിയപ്പെടുന്ന പൊന്നാനി ഇത്തവണ സിപിഎമ്മിന് നഷ്ടമാകും എന്നതാണ് സര്‍വ്വേയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തല്‍. അതുപോലെ തന്നെ കഴിഞ്ഞ തവണ പിടിച്ചെടുത്ത നിലമ്പൂര്‍, താനൂര്‍ മണ്ഡലങ്ങളും നഷ്ടപ്പെടുമെന്ന് സര്‍വ്വേ പറയുന്നു.

മുസ്ലീം ലീഗിന്റെ കുത്തക മണ്ഡലങ്ങളായ മഞ്ചേരി, വള്ളിക്കുന്ന്, തിരൂര്‍ എന്നിവിടങ്ങളില്‍ ഇത്തവണ കടുത്ത പോരാട്ടമായിരിക്കും നടക്കുക എന്നും സര്‍വ്വേ പ്രവചിക്കുന്നുണ്ട്.

കൂടുതല്‍ മനോഹരിയായി മാളവിക ശര്‍മ; ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+