Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ മികച്ച മതസൌഹാർദ്ദം കാത്തുസൂക്ഷിക്കുന്നത് എൽഡിഎഫ്: മനോരമ ന്യൂസ് പ്രീ പോൾ സർവ്വേ ഫലം

തിരുവനന്തപുരം: കേരളത്തിൽ മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്ന ഏറ്റവും മികച്ച മുന്നണി എല്‍ഡിഎഫ് ആണെന്ന് മനോരമന്യൂസ് വിഎംആര്‍ അഭിപ്രായ സര്‍വേ. എല്‍ഡിഎഫ് ആണ് സംസ്ഥാനത്തെ മികച്ച മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്ന മുന്നണിയെന്നാണ് സർവേയിൽ പങ്കെടുത്ത 48 ശതമാനം പേരുടേയും അഭിപ്രായം. യുഡിഎഫാണ് മികച്ച മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കുന്ന മുന്നണിയെന്ന് 34 പേരും അഭിപ്രായപ്പെടുന്നത്. സർവേയിൽ പങ്കെടുത്തവരിൽ വെറും 13 ശതമാനം പേർ മാത്രമാണ് ഇക്കാര്യത്തിൽ എന്‍ഡിഎയെ പിന്തുണയ്ക്കുന്നത്.

വിഎംആര്‍ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള 27000 പേരെ കേന്ദ്രീകരിച്ച് നടന്ന സർവേയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്താൻ സാധിച്ചിട്ടുള്ളത്. ഏപ്രിൽ ആദ്യവാരം കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും മുന്നണികളുടെ വിജയസാധ്യതയാണ് അഭിപ്രായ സർവേകളിലൂടെ പരിശോധിച്ച് വരുന്നത്. പരിശോധിക്കുന്നത്. ബുധനാഴ്ച വരെ നാലു ദിവസങ്ങളിലായാണ് മനോരമ- ന്യൂസ് വിഎംആര്‍ സര്‍വേയുടെ ഫലങ്ങള്‍ പുറത്തുവിടുക.

cpmimagesone-1

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ യുഡിഎഫ് തന്നെ മുന്നിലെത്തുമെന്നും താനൂരില്‍ പികെ ഫിറോസ് വിജയിക്കുമെന്ന് മനോരമ ന്യൂസ് പ്രീ പോള്‍ സർവേ പ്രവചിക്കുന്നു. അതേ സമയം പൊന്നാനി സീറ്റ് എൽഡിഎഫിന് നഷ്ടപ്പെടുമെന്നും
മലപ്പുറത്ത് 16 ൽ 15 സീറ്റും യുഡിഎഫിന് തന്നെ ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു. പാലക്കാട് യുഡിഎഫ്- സീറ്റുകളും 7എൽഡിഎഫ്- 5 സീറ്റുകളും ലഭിക്കുമെന്നും സർവേയിൽ പറയുന്നു. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ അഭിപ്രായ സർവേയിലെ കണ്ടെത്തൽ. അഭിപ്രായ സര്‍വേയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനിടെ പുറത്തുവന്ന സർവേ ഫലങ്ങളെല്ലാം കേരളത്തിൽ ഇടതുമുന്നണിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+