മൂന്നാം ദിനം എല്‍ഡിഎഫിന് അനുകൂലം; മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേയില്‍ ഇതുവരെ ഇങ്ങനെ...
കേരളത്തിലെ 140 മണ്ഡലങ്ങളിലേയും പ്രത്യേകം പ്രത്യേകം പ്രീ പോള്‍ സര്‍വ്വേ എന്നതാണ് മനോരമ ന്യൂസ്- വിഎംആര്‍ പ്രീ പോള്‍ സര്‍വ്വേയുടെ ഏറ്റവും വലിയ പ്രത്യേക. മൂന്ന് ദിവസങ്ങളിലായി 115 മണ്ഡലങ്ങളിലെ പ്രവചനങ്ങളാണ് മനോരമ ന്യൂസ് പുറത്ത് വിട്ടിരിക്കുന്നത്.
മൂന്നാം ദിവസം എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 37 മണ്ഡലങ്ങളിലെ പ്രവചനം ആണ് പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം യുഡിഎഫ് അനുകുലമായിരുന്നു പ്രവചനമെങ്കില്‍ മൂന്നാം ദിവസം എല്‍ഡിഎഫിന് അനുകൂലമാണ് പ്രചനം. പരിശോധിക്കാം...

മധ്യകേരളം
ഏറ്റവും നിര്‍ണായകമായ മധ്യകേരളത്തിലെ സര്‍വ്വേ ഫലം ആണ് മനോരമ ന്യൂസ് മൂന്നാം ദിവസം പുറത്ത് വിട്ടത്. എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളാണ് പലപ്പോഴും സംസ്ഥാന ഭരണം തന്നെ നിര്‍ണയിക്കാറുള്ളത്.

37 ല്‍ 22 എല്‍ഡിഎഫിന്
എറണാകുളം ജില്ലയിലെ 14 സീറ്റുകളും, ആലപ്പുഴയിലും കോട്ടയത്തും ഒമ്പത് വീതം സീറ്റുകളും പത്തനംതിട്ടയില്‍ അഞ്ച് സീറ്റുകളും ആണുള്ളത്. മൊത്തം 37 സീറ്റുകളില്‍ 22 ഇടത്ത് എല്‍ഡിഎഫ് എന്നാണ് പ്രവചനം. മധ്യകേരളത്തില്‍ ഇത്രയും സീറ്റുകള്‍ ലഭിച്ചാല്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച എളുപ്പമാകുമെന്നാണ് വിലയിരുത്തല്‍.

എറണാകുളം
എറണാകുളം ജില്ലയില്‍ 14 ല്‍ എട്ടെണ്ണം യുഡിഎഫിനും ആറെണ്ണം എല്‍ഡിഎഫിനും എന്നാണ് പ്രവചനം. സാധാരണ ഗതിയില്‍ തന്നെ ഇത് എല്‍ഡിഎഫിന് അനുകൂലം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്നത്. പ്രകടമായ യുഡിഎഫ് ചായ് വുള്ള ജില്ലയാണ് എറണാകുളം.

കളമശ്ശേരിയും തൃക്കാക്കരയും ഇടതിന്
മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റായ കളമശ്ശേരിയില്‍ ഇത്തവണ എല്‍ഡിഎഫിന് മികച്ച വിജയം ആണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ തൃക്കാക്കരയും കൈവിടും എന്നാണ് പ്രവചനം. ഇത് കൂടാതെ യുഡിഎഫ് സിറ്റിങ് സീറ്റുകളായ പെരുമ്പാവൂര്‍, അങ്കമാലി, പറവൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ പോരാട്ടമാണെന്നും സര്‍വ്വേ പ്രവചിക്കുന്നു.

ആലപ്പുഴയില്‍ ഇഞ്ചോടിഞ്ച്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കോട്ടയായിരുന്നു ആലപ്പുഴ. ഒമ്പതില്‍ എട്ട് സീറ്റുകളും എല്‍ഡിഎഫിനൊപ്പം ആയിരുന്നു. എന്നാല്‍ ഇത്തവണ യുഡിഎഫ് നില മെച്ചപ്പെടുത്തും എന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് അഞ്ചും യുഡിഎഫിന് നാലും സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം.

ആലപ്പുഴയും ചേര്‍ത്തലയും
എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ ആലപ്പുഴയും ചേര്‍ത്തലയും ഇത്തവണ യുഡിഎഫിന് ഒപ്പമാകുമെന്നാണ് പ്രവചനം. ധനമന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലം ആണ് ആലപ്പുഴ. അതുപോലെ തന്നെ തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലും യുഡിഎഫിനാണ് മേല്‍ക്കൈ എന്നാണ് പ്രവചനം. ഹരിപ്പാട് യുഡിഎഫ് നിലനിര്‍ത്തും.

കോട്ടയത്ത് ഇടത് തരംഗം
ജോസ് കെ മാണിയപടെ വരവോടെ കോട്ടയത്ത് ഇത്തവണ ഇടത് തരംഗം ഉണ്ടാകുമെന്നാണ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. ഒമ്പത് സീറ്റില്‍ ആറെണ്ണവും എല്‍ഡിഎഫ് സ്വന്തമാക്കും. യുഡിഎഫ് രണ്ട് സീറ്റില്‍ ഒതുങ്ങും. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റ് പോലും ലഭിക്കില്ല. പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജിന് നേരിയ മേല്‍ക്കൈ.

പാലായും പൂഞ്ഞാറും
പാലായില്‍ ജോസ് കെ മാണിയ്ക്കും പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജിനും നേരിയ മേല്‍ക്കൈ മാത്രമേ നിലവിലുള്ളു എന്നാണ് സര്‍വ്വേ പറയുന്നത്. പാലായില്‍ ജോസ് കെ മാണിയും മാണി സി കാപ്പനും നേരിട്ടുള്ള പോരാട്ടമാണ്. പൂഞ്ഞാറില്‍ ഇത്തവണ പിസി ജോര്‍ജ്ജിന് വെല്ലുവിളി ഉയര്‍ത്തുക എല്‍ഡിഎഫ് ആണെന്നാണ് സര്‍വ്വേ പറയുന്നത്.

പത്തനംതിട്ടയില്‍ ക്ലീന്‍ സ്വീപ്പ്
വയനാട്, കോഴിക്കോട് ജില്ലകള്‍ പോലെ പത്തനംതിട്ടയിലും എല്‍ഡിഎഫിന് ക്ലീന്‍ സ്വീപ്പ് ആണ് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ പ്രവചിക്കുന്നത്. അഞ്ച് മണ്ഡലങ്ങളാണ് ജില്ലയില്‍ ഉള്ളത്. തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നിവയാണ് മണ്ഡലങ്ങള്‍. 2019 ലെ ഉപതിരഞ്ഞെടുപ്പോടെ അഞ്ച് മണ്ഡലങ്ങളും എല്‍ഡിഎഫ് സ്വന്തമാക്കിയിരുന്നു.

115 ല്‍ എത്ര വീതം
12 ജില്ലകളിലായി 115 മണ്ഡലങ്ങളിലെ പ്രീ പോള്‍ പ്രവചനങ്ങളാണ് മനോരമ ന്യൂസ് പുറത്ത് വിട്ടിട്ടുള്ളത്. അതില്‍ 63 ഇടത്തും എല്‍ഡിഎഫിനാണ് മേല്‍ക്കൈ. യുഡിഎഫിന് 51 ഇടത്തും എന്‍ഡിഎയ്ക്ക് ഒരിടത്തും മേല്‍ക്കൈ ഉണ്ട്. യുഡിഎഫിന് മേല്‍ക്കൈ ഉള്ള പല മണ്ഡലങ്ങളിലും അതി ശക്തമായ മത്സരമാണ് നടക്കുന്നതാണ് എന്നാണ് സര്‍വ്വേ പറയുന്നത്.

ശേഷിക്കുന്നത്
25 മണ്ഡലങ്ങളിലെ സര്‍വ്വേ ഫലങ്ങളാണ് ഇനി പുറത്ത് വരാനുള്ളത്. കൊല്ലം ജില്ലയിലെ 11 മണ്ഡലങ്ങളും തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളും. കഴിഞ്ഞ തവണ കൊല്ലത്ത് എല്‍ഡിഎഫിന്റെ ക്ലീന്‍ സ്വീപ്പ് ആയിരുന്നു. തിരുവനന്തപുരത്ത് ഒമ്പത് സീറ്റുകളും എല്‍ഡിഎഫ് നേടിയിരുന്നു. മനോരമ പ്രീ പോള്‍ സര്‍വ്വേ പ്രകാരം എല്‍ഡിഎഫ് ഇപ്പോള്‍ കേവല ഭൂരിപക്ഷത്തിന് വെറും എട്ട് സീറ്റ് പിറകിലാണ്.
ഇന്ത്യയിലിരുന്ന് കളിക്കാം പവർബോൾ ജാക്ക്പോട്ട്; സമ്മാനത്തുക 200 മില്യൺ ഡോളർ
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
'നമ്മൾ ഒന്നാണെന്ന് കാണിച്ച കൂട്ടർ', ഒരുമയുടെ രാഷ്ട്രീയത്തിന്റെ പാട്ടുമായി ആര്യ ദയാൽ, ഇടത് പ്രചാരണ ഗാനം വൈറൽ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല"












Click it and Unblock the Notifications