കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത് കോട്ടയായ തൃക്കരിപ്പൂരില്‍ വൻ അട്ടിമറി, മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ ഫലം

Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ ഇടത് കോട്ടയായ തൃക്കരിപ്പൂരില്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുമെന്ന് മനോരമ ന്യൂസ് പ്രീ പോള്‍ സര്‍വ്വേ. യുഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് എംപി ജോസഫ് ആണ് തൃക്കരിപ്പൂരില്‍ വിജയിക്കുക എന്നാണ് സര്‍വ്വേ ഫലം.

പിണറായി സർക്കാരിന് തുടർഭരണം ലഭിക്കുമോ? നടൻ ടൊവിനോ തോമസിന്റെ മറുപടി വൈറൽപിണറായി സർക്കാരിന് തുടർഭരണം ലഭിക്കുമോ? നടൻ ടൊവിനോ തോമസിന്റെ മറുപടി വൈറൽ

സിറ്റിംഗ് എംഎല്‍എ ആയ എം രാജഗോപാലിനെ തന്നെയാണ് ഇക്കുറിയും എല്‍ഡിഎഎഫ് തൃക്കരിപ്പൂരില്‍ ഇറക്കിയത്. ടിവി ഷിബിന്‍ ആണ് തൃക്കരിപ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുളള മണ്ഡലമാണ് തൃക്കരിപ്പൂര്‍. ഇവിടെയാണ് യുഡിഎഫ് അട്ടിമറി വിജയം നേടാനുളള സാധ്യത മനോരമ സര്‍വേ പ്രവചിക്കുന്നത്.

udf

44. 3 ശതമാനം വോട്ടാണ് യുഡിഎഫ് തൃക്കരിപ്പൂരില്‍ നേടുക എന്നാണ് മനോരമ സര്‍വ്വേ ഫലം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ എല്‍ഡിഎഫ് 43. 5 ശതമാനം വോട്ട് നേടി തൊട്ട് പിന്നിലെത്തും. മൂന്നാമത് എത്തുന്ന എന്‍ഡിഎയ്ക്ക് 12.1 ശതമാനം വോട്ട് ആണ് ലഭിക്കുക. മറ്റുളളവര്‍ക്ക് 0.07 ശതമാനം വോട്ട് ലഭിക്കുമെന്നും മനോരമ സര്‍വ്വേ പ്രവചിക്കുന്നു. ദശാംശം 7 . 7 ശതമാനം വോട്ടിന്റെ വ്യത്യാസത്തില്‍ ആയിരിക്കും യുഡിഎഫിന്റെ അട്ടിമറി വിജയം. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളും യുഡിഎഫിനൊപ്പം നിന്നപ്പോഴും ഇടതിനൊപ്പം ഉറച്ച് നിന്ന മണ്ഡലമാണ് തൃക്കരിപ്പൂര്‍.

കണ്ണൂരിൽ പേരാവൂരിൽ അട്ടിമറി ഫലം, കൂത്തുപറമ്പിൽ ഞെട്ടിച്ച് ബിജെപി, മനോരമ ന്യൂസ് സര്‍വ്വേ ഫലംകണ്ണൂരിൽ പേരാവൂരിൽ അട്ടിമറി ഫലം, കൂത്തുപറമ്പിൽ ഞെട്ടിച്ച് ബിജെപി, മനോരമ ന്യൂസ് സര്‍വ്വേ ഫലം

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായ എം രാജഗോപാല്‍ 16418 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൃക്കരിപ്പൂരില്‍ വിജയിച്ചത്. 78769 വോട്ടാണ് എല്‍ഡിഎഫ് അന്ന് നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന കെപി കുഞ്ഞിക്കണ്ണന് 62327 വോട്ടുകള്‍ ആണ് ലഭിച്ചത്.

English summary
Manorama News Pre poll Survey: UDF likely to win Trikaripur seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X