കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുത്തതും മനോരമ;വാര്‍ത്ത മുക്കിയതും മനോരമ

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മനോരമ ചാനല്‍ നടത്തിയ 'ഇരുപതിലെത്ര' എന്ന പരിപാടിയുടെ ഫലപ്രഖ്യാപനം മനോരമ പത്രത്തില്‍ ഇടം കണ്ടില്ല. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചയാണിത്.

കഴിഞ്ഞ ലോക്‌സഭയില്‍ കേരളത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച അഞ്ച് എംപിമാരെയാണ് 'ഇരുപതിലെത്ര' എന്ന പരിപാടിയിലൂടെ തിരഞ്ഞെടുത്തത്. ഇതില്‍ മൂന്ന് പേരും സിപിഎം കാരാണ്. തിരഞ്ഞെടുക്കപ്പെട്ട രണ്ട് കോണ്‍ഗ്രസ് എംപിമാരില്‍ പിടി തോമസിന് ഇത്തവണ സീറ്റും ലഭിച്ചിട്ടില്ല.

Manorama

പ്രേക്ഷക വോട്ടിങ്ങും കൃത്യമായ മാനദണ്ഡങ്ങളും വച്ചായിരുന്നു മികച്ച എംപിമാരെ തിരഞ്ഞെടുത്തത്. രണ്ട് മാസം നീണ്ടുനിന്ന പ്രക്രിയക്കൊടുവില്‍ മാര്‍ച്ച് 23 നാണ് ഫലം പ്രഖ്യാപിച്ചത്.

മനോരമയുടെ പ്രഖ്യാപിത രാഷ്ട്രീയനിലപാടിനോട് യോജിക്കാത്ത ഫലം വന്നതിനാലാണ് വാര്‍ത്ത പത്രത്തില്‍ പ്രസിദ്ധീകരിക്കാത്തത് എന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം. മനോരമയില്‍ ഇത് സംബന്ധിച്ച വാര്‍ത്ത വന്നാല്‍ സിപിഎം എംപിമാര്‍ അത് അവരുടെ മണ്ഡലത്തില്‍ പ്രചാരണത്തിന് ഉപയോഗിച്ചേക്കും എന്ന ഭയമാണ് പിന്നിലെന്നും ചിലര്‍ ആരോപിക്കുന്നു. പി കരുണാകരന്‍ എംപിയെ ആദ്യ അഞ്ചില്‍ പെടുത്താത്തതിനെതിരേയും ഫേസ്ബുക്ക് ചര്‍ച്ചകളില്‍ പരാതികളുണ്ട്.

സാധാരണ ഗതിയില്‍ ചാനലിലെ ഇത്തരം സര്‍വ്വേകളും മറ്റും പ്രധാന്യത്തോടെ നല്‍കാറാണ് പതിവ്. ഫേസ്ബുക്കില്‍ സിപിഎം അനുഭാവികളാണ് വിഷയം ചര്‍ച്ചയായി ഉര്‍ത്തിക്കൊണ്ടുവന്നിട്ടുള്ളത്.

English summary
Manorama News's Irupathilethra result didn't publish in their Newspaper.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X