കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത നായരില്ലാതെ എന്ത് ന്യൂസ് മേക്കര്‍?

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: കഴിഞ്ഞ ഒരുവര്‍ഷത്തെ കണക്കെടുത്താല്‍ കേരളത്തില്‍ ഏറ്റവും അധികം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത് ആരായിരിക്കും...? ഏറ്റവും അധികം വാര്‍ത്തകള്‍ സൃഷ്ടിച്ചത് ആരായിരിക്കും.. കേരളം ഏറ്റവും അധികം ചര്‍ച്ച ചെയ്തത് ആരെ കുറിച്ചായിരിക്കും?

ഒന്നാലോചിച്ചാല്‍ മനസ്സിലാകും. അത് സരിത എസ് നായര്‍ തന്നെ. അങ്ങനെയെങ്കില്‍ ഇത്തവണത്തെ ന്യൂസ്‌മേക്കര്‍ മത്സരത്തില്‍ സരിതയുടെ പേരും ഉണ്ടാകേണ്ടതല്ലേ...?

എന്നാല്‍ മനോരമ ന്യൂസിന്റെ ഇത്തവണത്തെ ന്യൂസ് മേക്കര്‍ 2014 മത്സരത്തില്‍ സരിത ഇടം പിടിച്ചിട്ടില്ല. ചുംബന സമരത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ പശുപാലന്‍ വരെയുള്ളവര്‍ പട്ടികയില്‍ ഇടം നേടുകയും ചെയ്തു.

ന്യൂസ് മേക്കര്‍ ആര് എന്ന കാര്യത്തില്‍ മനോരമക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ടാകും. അത് പ്രകാരം സരിതയെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. എന്നാലും ആരൊക്കെയാണ് ഇത്തണ ന്യൂസ് മേക്കറാകാന്‍ രംഗത്തുളളത് എന്ന് നോക്കാം...

അഞ്ജലി മേനോന്‍

അഞ്ജലി മേനോന്‍

മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തും സംവിധായികയും ആണ് അഞ്ജലി മേനോന്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ബാംഗ്ലൂര്‍ ഡേയ്‌സ്' എന്ന സൂപ്പര്‍ ഹിറ്റ് സിനിമ അഞ്ജലി ഒരുക്കിയതായിരുന്നു.

എംഎ ബേബി

എംഎ ബേബി

സിപിഎം പോളിറ്റ് ബ്യൂറോ അംഗം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ എന്‍കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. തുടര്‍ന്ന് എംഎല്‍എ സ്ഥാനം രാജിവക്കാനൊരുങ്ങിവാര്‍ത്തകളില്‍ ഇടം നേടി.

ഇന്നസെന്റ്

ഇന്നസെന്റ്

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്ന താരം. ചാലക്കുടി മണ്ഡലത്തില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് പിസി ചാക്കോയെ അട്ടിമറിച്ചു.

മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍

14 വര്‍ഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ താരം. ദിലീപുമായുള്ള വിവാഹ മോചനവും മഞ്ജുവിനെ വാര്‍ത്തകളില്‍ സജീവമാക്കി.

പന്ന്യന്‍ രവീന്ദ്രന്‍

പന്ന്യന്‍ രവീന്ദ്രന്‍

സിപിഐ സംസ്ഥാന സെക്രട്ടറി. സിപിഎമ്മുമായുള്ള പരസ്യ തര്‍ക്കങ്ങള്‍ പന്ന്യന്‍ രീവന്ദ്രനെ വാര്‍ത്തകളില്‍ സജീവമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സീറ്റ് വിവാദത്തിലും പന്ന്യന്റെ പേര് പറഞ്ഞുകേട്ടു.

ഡോ. കെ രാധാകൃഷ്ണന്‍

ഡോ. കെ രാധാകൃഷ്ണന്‍

ഐഎസ്ആര്‍ഒ ചെയര്‍മാന്‍. ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാന്റെ സാരഥി.

രാഹുല്‍ പശുപാലന്‍

രാഹുല്‍ പശുപാലന്‍

കേരളത്തെ ഇറക്കി മറിച്ച ചുംബന സമരത്തിന്റെ ആസൂത്രകനും സംഘാടകനും. ഫാഷന്‍ ഫോട്ടോഗ്രാഫറാണ്.

ശശി തരൂര്‍

ശശി തരൂര്‍

തിരുവനന്തപുരത്ത് നിന്ന് ഒ രാജഗോപാലിനെതിരെ കനത്ത പോരാട്ടത്തിനൊടുവില്‍ വിജയം. ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണം തരൂരിനെ വാര്‍ത്തകളില്‍ നിറച്ചു,. നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ട് പലതവണ രംഗത്ത് വന്നതും വിവാദമുണ്ടാക്കി.

പിആര്‍ ശ്രീജേഷ്

പിആര്‍ ശ്രീജേഷ്

ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പര്‍. കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത് ശ്രീജേഷിന്റെ സേവുകളായിരുന്നു.

വിഎം സുധീരന്‍

വിഎം സുധീരന്‍

കെപിസിസി അധ്യക്ഷന്‍. മദ്യ നയത്തിന് വേണ്ടി വാശിപിടിച്ച നേതാവ്. സമ്പൂര്‍ണ മദ്യനിരോധനം എന്ന തീരുമാനത്തിലേക്ക് സര്‍ക്കാരിനെ എത്തിച്ചത് സുധീരന്റെ കടുംപിടുത്തങ്ങളായിരുന്നു.

English summary
Saritha S Nair is not included in Manorama News' Newsmaker of the Year Contest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X