മനോരമയുടെ 'വര്‍ണവെറി'...? 'കറുത്ത' മണിയാശാനും 'വെളുത്ത' കുമ്മനവും; കുഞ്ചുക്കുറുപ്പ് വിവാദത്തില്‍
എംഎം മണിക്ക് കറുത്ത നിറം നല്കിയതും കുമ്മനം രാജശേഖരന് വെളുത്ത നിറം നല്കിയതും അത്രയ്ക്ക് നിഷ്കളങ്കമല്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം
തിരുവനന്തപുരം: എംഎം മണി ഇപ്പോള്‍ കേരളത്തിന്റെ വൈദ്യുതി മന്ത്രിയാണ്. നേരത്തെ മണിയെ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിച്ചപ്പോള്‍ അദ്ദേഹത്തെ നിറത്തെ വരെ ട്രോളിയവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ച് കൂടി ഗൗരവം ഉള്ളതാണ്.
കേരളത്തില്‍ ഏറ്റവും അധികം പ്രചാരമുള്ള പത്രമായ മലയാള മനോരമയ്ക്കെതിരെയാണ് ആക്ഷേപം. മനോരമയ്ക്ക് വര്‍ണ വെറിയാണെന്ന് വരെ സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു.
മനോരമയിലെ പോക്കറ്റ് കാര്‍ട്ടൂണ്‍ ആയ കുഞ്ചുക്കുറുപ്പാണ് ഈ വിവാദത്തിന് കാരണം.

കുഞ്ചുക്കുറുപ്പ്
മലയാള മനോരമ പത്രത്തിലെ പോക്കറ്റ് കാര്‍ട്ടൂണ്‍ ആണ് കുഞ്ചുക്കുറുപ്പ്. ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്‍ട്ടൂണ്‍ കോളം ആണിത്.

നിറം
കുഞ്ചുക്കുറുപ്പിന്റെ നിറം എന്താണെന്ന് ഇതുവരെ ചര്‍ച്ച ചെയ്യേണ്ടി വന്നിട്ടില്ല. എന്നാല്‍ മണിയാശാന്ഡ കുഞ്ചുക്കുറുപ്പില്‍ എത്തിയപ്പോള്‍ നിറം വ്യക്തമായിരിക്കുകയാണ്.

കറുത്ത നിറം
എംഎം മണി ഇടുക്കിക്കാരനാണ്. നല്ല കറുത്ത നിറമാണ് അദ്ദേഹത്തിന്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം.

കാര്‍ട്ടൂണില്‍
കഴിഞ്ഞ ദിവസം അച്ചടിച്ച പത്രത്തില്‍ വന്ന കുഞ്ചുക്കുറുപ്പില്‍ എംഎം മണിയ്ക്ക് കറുത്ത നിറമാണ് കൊടുത്തിട്ടുള്ളത്. ഇതില്‍ പ്രഥമദൃഷ്ട്യാ പ്രശ്നമൊന്നും ഇല്ല. മണിയുടെ നിറം കറുപ്പ് തന്നെയാണ്.

കുമ്മനം
ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ആണ് കുമ്മനം രാജശേഖരന്. അദ്ദേഹത്തിനും നല്ല കറുത്ത നിറം തന്നെയാണ്.

വെളുത്ത കുമ്മനം
എന്നാല്‍ കറുത്ത നിറമുള്ള കുമ്മനം രാജശേഖരന് കുഞ്ചുക്കുറുപ്പില്‍ നല്ല വെളുത്ത നിറത്തിലാണ് ഉള്ളത്. അത് എങ്ങനെ സംഭവിച്ചു.

വര്‍ണവെറി
തൊഴിലാളി വര്‍ഗ്ഗ നേതാവും ജാതിയില്‍ താഴ്ന്ന ആളും ആയ എംഎം മണിയെ കറുത്ത നിറത്തില്‍ ചിത്രീകരിച്ചത് നിഷ്കളങ്കമായ ഒരു കാര്യമായി സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം കാണുന്നില്ല. അതിന് കാരണം കുമ്മനത്തിന് കുഞ്ചുക്കുറുപ്പ് ആ നിറം നല്‍കാതിരുന്നത് തന്നെയാണ്.

പ്രതിഷേധം
എംഎം മണിയെ കറുത്ത നിറത്തിലും കുമ്മനം രാജശേഖരനെ വെളുത്ത നിറത്തിലും അവതരിപ്പിച്ച മനോരമ കാര്‍ട്ടൂണിനെതിരെ സോഷ്യല്‍ മീഡിയ ശക്തമായി പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications