കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോരമയുടെ 'വര്‍ണവെറി'...? 'കറുത്ത' മണിയാശാനും 'വെളുത്ത' കുമ്മനവും; കുഞ്ചുക്കുറുപ്പ് വിവാദത്തില്‍

എംഎം മണിക്ക് കറുത്ത നിറം നല്‍കിയതും കുമ്മനം രാജശേഖരന് വെളുത്ത നിറം നല്‍കിയതും അത്രയ്ക്ക് നിഷ്കളങ്കമല്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം: എംഎം മണി ഇപ്പോള്‍ കേരളത്തിന്റെ വൈദ്യുതി മന്ത്രിയാണ്. നേരത്തെ മണിയെ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിച്ചപ്പോള്‍ അദ്ദേഹത്തെ നിറത്തെ വരെ ട്രോളിയവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ച് കൂടി ഗൗരവം ഉള്ളതാണ്.

കേരളത്തില്‍ ഏറ്റവും അധികം പ്രചാരമുള്ള പത്രമായ മലയാള മനോരമയ്‌ക്കെതിരെയാണ് ആക്ഷേപം. മനോരമയ്ക്ക് വര്‍ണ വെറിയാണെന്ന് വരെ സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു.

മനോരമയിലെ പോക്കറ്റ് കാര്‍ട്ടൂണ്‍ ആയ കുഞ്ചുക്കുറുപ്പാണ് ഈ വിവാദത്തിന് കാരണം.

കുഞ്ചുക്കുറുപ്പ്

കുഞ്ചുക്കുറുപ്പ്

മലയാള മനോരമ പത്രത്തിലെ പോക്കറ്റ് കാര്‍ട്ടൂണ്‍ ആണ് കുഞ്ചുക്കുറുപ്പ്. ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്‍ട്ടൂണ്‍ കോളം ആണിത്.

നിറം

നിറം

കുഞ്ചുക്കുറുപ്പിന്റെ നിറം എന്താണെന്ന് ഇതുവരെ ചര്‍ച്ച ചെയ്യേണ്ടി വന്നിട്ടില്ല. എന്നാല്‍ മണിയാശാന്ഡ കുഞ്ചുക്കുറുപ്പില്‍ എത്തിയപ്പോള്‍ നിറം വ്യക്തമായിരിക്കുകയാണ്.

കറുത്ത നിറം

കറുത്ത നിറം

എംഎം മണി ഇടുക്കിക്കാരനാണ്. നല്ല കറുത്ത നിറമാണ് അദ്ദേഹത്തിന്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം.

കാര്‍ട്ടൂണില്‍

കാര്‍ട്ടൂണില്‍

കഴിഞ്ഞ ദിവസം അച്ചടിച്ച പത്രത്തില്‍ വന്ന കുഞ്ചുക്കുറുപ്പില്‍ എംഎം മണിയ്ക്ക് കറുത്ത നിറമാണ് കൊടുത്തിട്ടുള്ളത്. ഇതില്‍ പ്രഥമദൃഷ്ട്യാ പ്രശ്‌നമൊന്നും ഇല്ല. മണിയുടെ നിറം കറുപ്പ് തന്നെയാണ്.

കുമ്മനം

കുമ്മനം

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ആണ് കുമ്മനം രാജശേഖരന്‍. അദ്ദേഹത്തിനും നല്ല കറുത്ത നിറം തന്നെയാണ്.

വെളുത്ത കുമ്മനം

വെളുത്ത കുമ്മനം

എന്നാല്‍ കറുത്ത നിറമുള്ള കുമ്മനം രാജശേഖരന്‍ കുഞ്ചുക്കുറുപ്പില്‍ നല്ല വെളുത്ത നിറത്തിലാണ് ഉള്ളത്. അത് എങ്ങനെ സംഭവിച്ചു.

വര്‍ണവെറി

വര്‍ണവെറി

തൊഴിലാളി വര്‍ഗ്ഗ നേതാവും ജാതിയില്‍ താഴ്ന്ന ആളും ആയ എംഎം മണിയെ കറുത്ത നിറത്തില്‍ ചിത്രീകരിച്ചത് നിഷ്‌കളങ്കമായ ഒരു കാര്യമായി സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം കാണുന്നില്ല. അതിന് കാരണം കുമ്മനത്തിന് കുഞ്ചുക്കുറുപ്പ് ആ നിറം നല്‍കാതിരുന്നത് തന്നെയാണ്.

പ്രതിഷേധം

പ്രതിഷേധം

എംഎം മണിയെ കറുത്ത നിറത്തിലും കുമ്മനം രാജശേഖരനെ വെളുത്ത നിറത്തിലും അവതരിപ്പിച്ച മനോരമ കാര്‍ട്ടൂണിനെതിരെ സോഷ്യല്‍ മീഡിയ ശക്തമായി പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്.

English summary
Malayala Mnoram;s pocket cartoon Kunju kuruppu in controversy, by giving black colour to MM Mani. The same cartoon gave white colour to Kummanam Rajasekharan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X