പണിമുടക്ക് ദിവസം പണിയെടുത്ത് കൂലി വാങ്ങി സിഐടിയു മാതൃകയായി!
പണിമുടക്ക് ദിവസം ടൂ വീലര്‍ വാഹനങ്ങള്‍ ഓടിക്കാമോ എന്ന ചോദിച്ചവരോട് സി ഐ ടി യു നേതാവ് ചന്ദ്രന് പിള്ള പറഞ്ഞത് ഒരു വീല്‍ പോലും ഓടിക്കാതെ സഹകരിക്കണം എന്നാണ്. പണിമുടക്കിനെ ഹര്‍ത്താലാക്കി ഒരു പരിധി വരെ കേരളം ചന്ദ്രന് പിള്ളയുടെ ആഹ്വാനത്തോട് പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ ചന്ദ്രന് പിള്ള പറഞ്ഞത് കുറച്ച് സി ഐ ടി യുക്കാര്‍ മാത്രം കാര്യമായി എടുത്തില്ലത്രെ.
ദേശീയ പണിമുടക്ക് ദിവസം കൊല്ലം നഗരത്തില്‍ ലോഡിറക്കി കൂലി വാങ്ങിയ സി ഐ ടി യു തൊഴിലാളികളെക്കുറിച്ച് മലയാള മനോരമയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കാത്ത ബി എം എസുകാരും പണിമുടക്ക് അനുകൂലികളായ യു ടി യു സിക്കാരും ലോഡിറക്കാനും കൂലി വാങ്ങാനും കൂടെയുണ്ടായിരുന്നത്രെ. മനോരമ റിപ്പോര്‍ട്ട് ഇങ്ങനെ.

സംഭവം നടന്നത് കൊല്ലത്ത്
കൊല്ലം നഗരത്തിലെ മേടയില്മുക്കിനടുത്താണ് സംഭവം നടന്നത്. വാഹന ബാറ്ററികളുടെ വിതരണക്കാരുടെ ഗോഡൗണില്‍ രണ്ടു ലോറികളിലെത്തിയ ബാറ്ററികളാണ് തൊഴിലാളികള്‍ ഇറക്കിയത്

ആദ്യമെത്തിയത് ബി എം എസ്
ലോറിയില്‍ ബാറ്ററികള്‍ വന്ന വിവരമറിഞ്ഞതും ബി എം എസ് തൊഴിലാളികള്‍ ലോഡ് ഇറക്കാനെത്തി. എന്നാല്‍ അധികം വൈകാതെ സി ഐ ടി യു, യു ടി യു സംഘടനകളുടെ ആള്‍ക്കാരും സ്ഥലത്തെത്തി.

തടയാന്‍ ആദ്യത്തെ ശ്രമം
പണിമുടക്ക് ദിവസം ലോഡിറക്കാന്‍ കഴിയില്ലെന്ന് സി ഐ ടി യു, യു ടി യു സംഘടനകളുടെ ആള്ക്കാര് ആദ്യം പറഞ്ഞു. എന്നാല്‍ ബി എം എസ് തൊഴിലാളികള്‍ ഇത് സമ്മതിച്ചില്ല.

എന്നാല്‍ ഞങ്ങളും കൂടാം
ബി എം എസ് തൊഴിലാളികള്‍ സമ്മതിക്കില്ല എന്ന് വന്നതോടെ സി ഐ ടി യു, യു ടി യു തൊഴിലാളികളും ലോഡിറക്കാന്‍ കൂടുകയായിരുന്നത്രെ. പണി കഴിഞ്ഞ് കൂലിയും വാങ്ങി വീതം വെച്ചാണ് ഇവര്‍ പിരിഞ്ഞത് എന്നും മനോരമ എഴുതുന്നു.

യൂണിഫോമിലല്ല
സമരത്തില്‍ പങ്കെടുക്കാത്ത ബി എം എസ് തൊഴിലാളികള്‍ യൂണിഫോമില്‍ ജോലിക്കിറങ്ങിയപ്പോള്‍ സി ഐ ടി യു തൊഴിലാളികള്‍ യൂണിഫോമിലല്ലാതെയായിരുന്നു ലോഡിറക്കിയത്.

പണി നടന്നത് കേരളം നിശ്ചലമായ ശേഷം
കേരളം നിശ്ചലം എന്ന് രാത്രി പതിനൊന്നരയ്ക്ക് തന്നെ ദേശാഭിമാനി അച്ചടിച്ചെങ്കിലും സി ഐ ടി യു ലോഡിറക്കിയത് രാവിലെ ഒമ്പത് - ഒമ്പതര സമയത്താണ്. സോഷ്യല്‍ മീഡിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ പണിമുടക്ക് ദിവസം പണിയെടുത്ത് സിഐടിയു മാതൃകയായി!
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications