കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്ക് ദിവസം പണിയെടുത്ത് കൂലി വാങ്ങി സിഐടിയു മാതൃകയായി!

  • By Muralidharan
Google Oneindia Malayalam News

പണിമുടക്ക് ദിവസം ടൂ വീലര്‍ വാഹനങ്ങള്‍ ഓടിക്കാമോ എന്ന ചോദിച്ചവരോട് സി ഐ ടി യു നേതാവ് ചന്ദ്രന്‍ പിള്ള പറഞ്ഞത് ഒരു വീല്‍ പോലും ഓടിക്കാതെ സഹകരിക്കണം എന്നാണ്. പണിമുടക്കിനെ ഹര്‍ത്താലാക്കി ഒരു പരിധി വരെ കേരളം ചന്ദ്രന്‍ പിള്ളയുടെ ആഹ്വാനത്തോട് പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ ചന്ദ്രന്‍ പിള്ള പറഞ്ഞത് കുറച്ച് സി ഐ ടി യുക്കാര്‍ മാത്രം കാര്യമായി എടുത്തില്ലത്രെ.

ദേശീയ പണിമുടക്ക് ദിവസം കൊല്ലം നഗരത്തില്‍ ലോഡിറക്കി കൂലി വാങ്ങിയ സി ഐ ടി യു തൊഴിലാളികളെക്കുറിച്ച് മലയാള മനോരമയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കാത്ത ബി എം എസുകാരും പണിമുടക്ക് അനുകൂലികളായ യു ടി യു സിക്കാരും ലോഡിറക്കാനും കൂലി വാങ്ങാനും കൂടെയുണ്ടായിരുന്നത്രെ. മനോരമ റിപ്പോര്‍ട്ട് ഇങ്ങനെ.

സംഭവം നടന്നത് കൊല്ലത്ത്

സംഭവം നടന്നത് കൊല്ലത്ത്

കൊല്ലം നഗരത്തിലെ മേടയില്‍മുക്കിനടുത്താണ് സംഭവം നടന്നത്. വാഹന ബാറ്ററികളുടെ വിതരണക്കാരുടെ ഗോഡൗണില്‍ രണ്ടു ലോറികളിലെത്തിയ ബാറ്ററികളാണ് തൊഴിലാളികള്‍ ഇറക്കിയത്

ആദ്യമെത്തിയത് ബി എം എസ്

ആദ്യമെത്തിയത് ബി എം എസ്

ലോറിയില്‍ ബാറ്ററികള്‍ വന്ന വിവരമറിഞ്ഞതും ബി എം എസ് തൊഴിലാളികള്‍ ലോഡ് ഇറക്കാനെത്തി. എന്നാല്‍ അധികം വൈകാതെ സി ഐ ടി യു, യു ടി യു സംഘടനകളുടെ ആള്‍ക്കാരും സ്ഥലത്തെത്തി.

തടയാന്‍ ആദ്യത്തെ ശ്രമം

തടയാന്‍ ആദ്യത്തെ ശ്രമം

പണിമുടക്ക് ദിവസം ലോഡിറക്കാന്‍ കഴിയില്ലെന്ന് സി ഐ ടി യു, യു ടി യു സംഘടനകളുടെ ആള്‍ക്കാര്‍ ആദ്യം പറഞ്ഞു. എന്നാല്‍ ബി എം എസ് തൊഴിലാളികള്‍ ഇത് സമ്മതിച്ചില്ല.

എന്നാല്‍ ഞങ്ങളും കൂടാം

എന്നാല്‍ ഞങ്ങളും കൂടാം

ബി എം എസ് തൊഴിലാളികള്‍ സമ്മതിക്കില്ല എന്ന് വന്നതോടെ സി ഐ ടി യു, യു ടി യു തൊഴിലാളികളും ലോഡിറക്കാന്‍ കൂടുകയായിരുന്നത്രെ. പണി കഴിഞ്ഞ് കൂലിയും വാങ്ങി വീതം വെച്ചാണ് ഇവര്‍ പിരിഞ്ഞത് എന്നും മനോരമ എഴുതുന്നു.

യൂണിഫോമിലല്ല

യൂണിഫോമിലല്ല

സമരത്തില്‍ പങ്കെടുക്കാത്ത ബി എം എസ് തൊഴിലാളികള്‍ യൂണിഫോമില്‍ ജോലിക്കിറങ്ങിയപ്പോള്‍ സി ഐ ടി യു തൊഴിലാളികള്‍ യൂണിഫോമിലല്ലാതെയായിരുന്നു ലോഡിറക്കിയത്.

പണി നടന്നത് കേരളം നിശ്ചലമായ ശേഷം

പണി നടന്നത് കേരളം നിശ്ചലമായ ശേഷം

കേരളം നിശ്ചലം എന്ന് രാത്രി പതിനൊന്നരയ്ക്ക് തന്നെ ദേശാഭിമാനി അച്ചടിച്ചെങ്കിലും സി ഐ ടി യു ലോഡിറക്കിയത് രാവിലെ ഒമ്പത് - ഒമ്പതര സമയത്താണ്. സോഷ്യല്‍ മീഡിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ പണിമുടക്ക് ദിവസം പണിയെടുത്ത് സിഐടിയു മാതൃകയായി!

English summary
Malayala Manorma report says that CITU workers did work on Natinal strike day in Kollam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X