കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോരമ പറയുന്നു കോവിഡ് സംസ്ഥാന സർക്കാറിനെ രക്ഷിച്ചെന്ന്; വാസ്തവമുണ്ട്, പക്ഷെ; ഐസക് പറയുന്നു

Google Oneindia Malayalam News

കേരളത്തിന്റെ സാമ്പത്തിക ബാധ്യത സംബന്ധിച്ച മനോരമ വാർത്തയ്ക്കെതിരെ വീണ്ടും വിമർശനവുമായി സി പി എം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രിയുമായ തോമസ് ഐസക്. കോവിഡ് മൂലം വികസനച്ചെലവുകൾ ചുരുങ്ങുകയും അതേസമയം കൂടുതൽ വായ്പയെടുക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുകയും ചെയ്തത് മാത്രമാണ് മനോരമ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇതോടൊപ്പം തന്നെ സംസ്ഥാ സർക്കാരിന്റെ ജി എസ് ടിയേതര നികുതി-നികുതിയേതര വരുമാനത്തിലുണ്ടായ കുത്തനെയുള്ള തകർച്ചയേയും കാണണം. യഥാർത്ഥത്തിൽ കേരളത്തെ രക്ഷിച്ചത് ഫിനാൻസ് കമ്മീഷന്റെ തീർപ്പിൽ നമുക്ക് അനുവദിച്ച റവന്യു ഡെഫിസിറ്റ് ഗ്രാന്റാണെന്നും തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേർക്കുന്നു. സി പി എം നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇത് ആരതിക്കുള്ള റോബിന്റെ 'ലവ് ലെറ്റർ': ആരതീ നീയാണ് കരുത്തും നട്ടെല്ലും, എല്ലാത്തിനും നന്ദിഇത് ആരതിക്കുള്ള റോബിന്റെ 'ലവ് ലെറ്റർ': ആരതീ നീയാണ് കരുത്തും നട്ടെല്ലും, എല്ലാത്തിനും നന്ദി

2016-ലെ ധവളപത്രത്തിൽ പറഞ്ഞതുപോലെ 2020-21-ൽ എന്തുകൊണ്ട് ശമ്പളവും പെൻഷനും മുടങ്ങിയില്ല? മനോരമ പറയുന്നത് കോവിഡ് സംസ്ഥാന സർക്കാരിനെ രക്ഷിച്ചൂവെന്നാണ്. കോവിഡുമൂലം വികസനച്ചെലവുകൾ ചുരുങ്ങി. അതേസമയം കൂടുതൽ വായ്പയെടുക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചു. അങ്ങനെയാണ് സംസ്ഥാന സർക്കാർ രക്ഷപ്പെട്ടതെന്നാണ്.

-thomasisaac

ഈ പറഞ്ഞതിൽ കുറച്ചു വാസ്തവമുണ്ട്. കോവിഡ് വന്നപ്പോൾ പ്ലാൻ 20 ശതമാനം വെട്ടിക്കുറച്ചു. 3 ശതമാനം വായ്പയ്ക്കു പകരം 4.5 ശതമാനം വായ്പയെടുക്കാൻ സംസ്ഥാന സർക്കാരിനെ അനുവദിച്ചു. പക്ഷേ, സംസ്ഥാന സർക്കാരിന്റെ ജി.എസ്.ടിയേതര നികുതി-നികുതിയേതര വരുമാനത്തിലുണ്ടായ കുത്തനെയുള്ള തകർച്ചയേയും കാണണം. യഥാർത്ഥത്തിൽ കേരളത്തെ രക്ഷിച്ചത് ഫിനാൻസ് കമ്മീഷന്റെ തീർപ്പിൽ നമുക്ക് അനുവദിച്ച റവന്യു ഡെഫിസിറ്റ് ഗ്രാന്റാണ്. ആ വർഷം 50000-ത്തോളം കോടി രൂപ ഈ ഇനത്തിൽ കിട്ടി. അത് പിന്നീടുള്ള വർഷങ്ങളിൽ കുറഞ്ഞ് ഈ വർഷത്തോടെ ഇല്ലാതാവുകയാണ്.

'എന്ത് ചെയ്യും മല്ലയ്യാ': എനിക്ക് വേണ്ടി പണിയെടുക്കുന്ന കൂലിപ്പണിക്കാരാണ് അവർ: റോബിന്‍ പറയുന്നു'എന്ത് ചെയ്യും മല്ലയ്യാ': എനിക്ക് വേണ്ടി പണിയെടുക്കുന്ന കൂലിപ്പണിക്കാരാണ് അവർ: റോബിന്‍ പറയുന്നു

എങ്ങനെയാണ് കേരളത്തിനു റവന്യു ഡെഫിസിറ്റ് ഗ്രാന്റ് ലഭിച്ചതെന്നുള്ളത് ആരും ചർച്ച ചെയ്യാറില്ല. വലിയൊരു പോരാട്ടത്തിന്റെ കഥയാണത്. 15-ാം ധനകാര്യ കമ്മീഷനുള്ള ശുപാർശാ വിഷയങ്ങളിൽ ആവശ്യപ്പെട്ടിരുന്ന ഒരു സംസ്ഥാനവിരുദ്ധ കാര്യം റവന്യു ഡെഫിസിറ്റ് ഗ്രാന്റുകൾ നിർത്തലാക്കുന്നതു പരിശോധിക്കണമെന്നാണ്. 15-ാം ധനകാര്യ കമ്മീഷനുള്ള പരിഗണനാ വിഷയങ്ങളെല്ലാം സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്കു വിരുദ്ധമായിരുന്നു. ഇവയ്ക്കെതിരായി ശക്തമായ ഒരു പോരാട്ടത്തിനു കേരളം മുൻകൈയെടുത്തു.

തിരുവനന്തപുരം, പോണ്ടിച്ചേരി, ഡൽഹി എന്നിവിടങ്ങളിൽ മറ്റു സംസ്ഥാനങ്ങളെയും പണ്ഡിതന്മാരെയും പങ്കാളികളാക്കിക്കൊണ്ടുള്ള സെമിനാറുകൾ സംഘടിപ്പിച്ചു. രാഷ്ട്രപതിക്കുവരെ നിവേദനം നൽകി. ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗാണ് ഡൽഹി സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ഈ ഗ്രന്ഥം പ്രകാശിപ്പിച്ചത്. ജി.എസ്.ടി കൗൺസിലിൽവന്ന ഫിനാൻസ് കമ്മീഷൻ ചെയർമാനോട് കർശനമായി പ്രതികരിക്കുന്നതിന് മുഴുവൻ സംസ്ഥാനങ്ങളും ഒരുമിച്ചു നിന്നു. അങ്ങനെയാണ് റവന്യു ഡെഫിസിറ്റ് ഗ്രാന്റ് തുടരുന്നതിനുള്ള തീരുമാനമുണ്ടായത്.

ഒരുകാലത്ത് സംസ്ഥാനങ്ങൾക്കു കൈമാറുന്ന നികുതി വിഹിതത്തിന്റെ 3.8 ശതമാനം ലഭിച്ചിരുന്ന കേരളത്തിന്റെ വിഹിതം 1.9 ശതമാനമായി ചുരുങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ നമുക്ക് വലിയ കമ്മി ഉണ്ടാകുമെന്നതു വ്യക്തമായിരുന്നു. അതിനൊരു താൽക്കാലിക മുട്ടുശാന്തിയായി നമുക്ക് റവന്യു ഡെഫിസിറ്റ് ഗ്രാന്റ് ലഭിച്ചു.

ഫിനാൻസ് കമ്മീഷന്റെ അനുമാനം ജി.എസ്.ടി വഴി വരുമാനം ഗണ്യമായി ഉയരുമെന്നും കമ്മി ഏതാനും വർഷങ്ങൾക്കുള്ളിൽ ഗണ്യമായി കുറയുമെന്നുമാണ്. കഴിഞ്ഞ പോസ്റ്റിൽ വിശദീകരിച്ചതുപോലെ കേരളത്തിന്റേതല്ലാത്ത വീഴ്ചകൾകൊണ്ട് ഇതു സംഭവിച്ചില്ല. റവന്യു ഡെഫിസിറ്റ് ഗ്രാന്റ് ഓരോ വർഷവും കുറഞ്ഞുവന്നത് ഈ വർഷംകൊണ്ട് അവസാനിക്കുകയും ചെയ്യുന്നു. അതാണ് ഇന്നത്തെ പ്രതിസന്ധിയുടെ പശ്ചാത്തലം.

Hair Care: വീട്ടില്‍ ഒരു മുറി പപ്പായ ഉണ്ടോ: എങ്കില്‍ മുടി കൊഴിച്ചിലിനും താരനും പരിഹാരം തേടി വേറെങ്ങും പോവണ്ട

നികുതി പിരിവ് ഊർജ്ജിതപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണം. നികുതിയിതര വരുമാനം വർദ്ധിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കണം. ഒഴിവാക്കാവുന്ന ചെലവുകൾ വേണ്ടെന്നുവയ്ക്കണം. ഇതൊക്കെ സംബന്ധിച്ച് നടപടികൾ ധനവകുപ്പ് സ്വീകരിക്കുന്നുണ്ട്. അവ ഊർജ്ജിതപ്പെടുത്താനുള്ള ചർച്ചകളും സ്വാഗതാർഹമാണ്. പക്ഷേ, പ്രതിസന്ധിക്കു കാരണം നികുതി പിരിവിലെ വീഴ്ചയും ധൂർത്തുമാണെന്ന വിമർശനം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്.

English summary
Manorama says that Covid saved the state government; True, but; Isaac says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X