ഭര്‍ത്താവിന് മദ്യം നല്‍കി മയക്കി, ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം, മുന്നുപേര്‍ അറസ്റ്റില്‍
മാന്ദാമംഗലം: ഭര്‍ത്താവിന് മദ്യം കൊടുത്ത് മയക്കിയ ശേഷം ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. സംഭവത്തില്‍ മനം നൊന്ത് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതുമായി ബന്ധ്പപെട്ട് പോലീസ് മൂന്നുപേരെ അറസ്റ്റു ചെയ്തത്. പള്ളിത്താഴം സ്വദേശികളായ പാറപ്പായി മലയില്‍ ദിലീപ്(30), പാണ്ടിപ്പിള്ളി റിന്റോ(20), തച്ചമറ്റത്തില്‍ ജോബി(20) എന്നിവരാണ് പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ, ജനുവരി 28 നായിരുന്നു കേസിനാസ്പദമായ സംഭവം. ദമ്പതികള്‍ താമസിക്കുന്നതിന് അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവാക്കളുടെ നേതൃത്വത്തില്‍ ചാരായം വാറ്റുന്നത് പതിവായിരുന്നു. സംഭവ ദിവസം ചാരായവുമായി യുവാക്കള്‍ ഇവരുടെ വീട്ടില്‍ എത്തുകയായിരുന്നു.

വീട്ടിലെത്തിയ യുവാക്കള്‍ ഭര്‍ത്താവിന് മദ്യം നല്‍കി മയക്കിയ ശേഷം തോക്കു ചൂണ്ടി യുവതിയെ മൂന്നുപേരും ചേര്‍ന്ന ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ യുവതി ബഹളം വച്ചതിനാല്‍ പ്രതികള്‍ ഇറങ്ങി പോവുകയായിരുന്നു.
ഇതില്‍ മനം നൊന്ത് യുവതി തൂങ്ങി മരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കയര്‍ പൊട്ടി നിലത്തു വീഴുകയായിരുന്നു. ഇതിന് മുന്‍പും പലതവണ യുവാക്കള്‍ യുവതിയെ ശല്യപ്പെടുത്തിയിരുന്നതായി പരാതിയുണ്ട്.












Click it and Unblock the Notifications