Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോട്ടറിയടിച്ച 10 കോടി എന്ത് ചെയ്യും? ഹരിതകർമ്മ സേനാംഗങ്ങളുടെ 'പദ്ധതികൾ' ഇതാണ്

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നഗരസഭയിലെ ഹരതി കർമ്മ സേന പ്രവർത്തകർക്കായിരുന്നു ഇത്തവണത്തെ മൺസൂൺ ബമ്പർ ടിക്കറ്റിന്റെ ഒന്നാം സമ്മാനം ലഭിച്ചത്. MB 200261 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. അപ്രതീക്ഷിതമായി ഭാഗ്യം കൈവന്ന സന്തോഷത്തിലാണ് 11 പേരടങ്ങുന്ന സേനാംഗങ്ങൾ. ഇപ്പോഴിതാ ലോട്ടറിയടിച്ച തുക എന്ത് ചെയ്യുമെന്ന് പറയുകയാണ് ഇവർ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇവർ മനസ് തുറന്നത്.

മുങ്ങാത്തംതറ കൊഴുകുമ്മൽ ബിന്ദു, ചെട്ടിപ്പടി മാഞ്ചേരി ഷീജ, പുത്തരിക്കൽ ചെറുമണ്ണിൽ ബേബി, സദ്ദാംബീച്ച് തുടിശ്ശേരി ചന്ദ്രിക, പരപ്പനങ്ങാടി പാർവതി,സദ്ദാംബീച്ച് കുരുളിൽ ലീല, ചിറമംഗലം പുല്ലാഞ്ചേരി രശ്മി, പുത്തരിക്കൽ മുണ്ടുപാലത്തിൽ രാധ, പുത്തരിക്കൽ ചെറുകുറ്റിയിൽ കുട്ടിമാളു, കെട്ടുങ്ങൽ കുരുളിൽ ശോഭ,സദ്ദാംബീച്ച് പട്ടണത്ത് കാർത്ത്യായനി എന്നിവരടങ്ങുന്ന ഹരിതകർമസേനയിലെ അംഗങ്ങളായിരുന്നു 250 രൂപയ്ക്ക് ടിക്കറ്റെടുത്തത്.

lottery

'ഓണം ബമ്പർ ഞങ്ങൾക്ക് 7,000 രൂപ അടിച്ചെരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ ലോട്ടറിയെടുക്കുന്നത് രാധയാണ്. ലോട്ടറിയെടുക്കാൻ അയാൾ വന്നപ്പോൾ പൈസ ഇല്ല പോയിക്കോളീന്ന് അയാളോട് പറഞ്ഞു. പിന്നെ ഞാൻ (രാധ) പറഞ്ഞ് പോകല്ലേ മുകളിലുള്ളോരോട് പോയി ചോയിക്കട്ടെന്ന്.അങ്ങനെയാണ് ടിക്കറ്റ് എടുത്തത്. 10 ആള് കൂടി 25 രൂപയ്ക്കാണ് എടുത്തത്. ഇതിൽ രണ്ട് പേർ 12 രൂപ ഷെയർ ഇട്ടിട്ടാണ് എടുത്തത്'

‍'ഞാനന്ന് (ഷീജ) ടൗണിൽ പോകേണ്ടതായിരുന്നു. അപ്പോഴാണ് രാധ വന്ന് പറയുന്നത് ലോട്ടറിയെടുക്കേണ്ടെയെന്ന്. ചായ കുടിക്കാൻ എടുത്ത് വെച്ച പൈസയാണ്. ചായ വേണ്ട ലോട്ടറിയെടുക്കാമെന്ന് വിചാരിച്ച്. ലോട്ടറി അടിച്ച കാര്യം രാധയാണ് വന്ന് പറഞ്ഞത്. ഞങ്ങൾ വേസ്റ്റ് എടുക്കുമ്പോൾ ആണ് രാധ വന്നത്. ഷീജേ ഈ ടിക്കറ്റൊന്ന് നോക്കിയേന്ന് പറഞ്ഞു. എനിക്ക് നമ്പർ നോക്കിയപ്പോൾ ഒരു സംശയം. നമ്മുടെ ഡ്രൈവറ് കുട്ടിയോട് നോക്കാൻ പറഞ്ഞു. അവൻ പറഞ്ഞു ചേച്ചിമാരെ ഈ ലോട്ടറിയിൽ ഒരു ചളി പോലും വരുത്തരുത് കവറിൽ ഇട്ട് വേഗം പോയി ബാങ്കിൽ കൊടുക്കെന്ന് പറഞ്ഞു.

ആദ്യമൊന്നും ലോട്ടറി അടിച്ചതായി ബോധ്യം വന്നില്ല. പിന്നെ എല്ലാവരും ഫോട്ടോ ഒന്നിച്ച് എടുത്തപ്പോഴാണ് ബോധ്യമായത്. കോടിപതിയുടെ ഭർത്താക്കൻമാരാണ് എന്നാണ് ഞങ്ങളുടെ ഭർത്താക്കൻമാരെ ഇപ്പോൾ എല്ലാവരും പറയുന്നത്. ഞങ്ങളുടെ കുടുംബത്തെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് ഞങ്ങൾ ഈ ജോലിക്ക് വന്നത്. ഇതും കൂടി കിട്ടിയപ്പോൾ വലിയ സന്തോഷം', ഷീജ പറഞ്ഞു.

അതേസമയം ലോട്ടറിയടിച്ച 10 കോടി എന്ത് ചെയ്യുമെന്ന ചോദ്യത്തിന് മറുപടികൾ ഇങ്ങനെ-'വീടെടുക്കണം, കടങ്ങളൊക്കെ വീട്ടണം,മക്കളം കല്യാണം കഴിപ്പിക്കണം,
മക്കളുടെ വിദ്യാഭ്യാസം, മകളുടെ ചികിത്സാ ചെലവ് എല്ലാം ചെയ്യണം', എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. ലോട്ടറി അടിച്ചാൽ എല്ലാവർക്കും കൂടി നാലമ്പല ദർശനം നടത്തണം, ഗുരുവായൂരിൽ പോണം എന്നൊക്കെയായിരുന്നു പ്ലാൻ, അതും നടപ്പാക്കുമെന്നും ഇവർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+