Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മൂന്ന് ദിവസം കനത്ത മഴ, നാല് ജില്ലകളില്‍ റെഡ് അലെർട്ട്... ജാഗ്രത പാലിക്കാൻ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം എത്തുന്നു. ജൂണ്‍ 9 മുതല്‍ മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴ ലഭിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഈ ദിവസങ്ങളില്‍ നാല് ജില്ലകളില്‍ റെഡ് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂണ്‍ 9, 10, 11 തിയ്യതികളില്‍ ആണ് മഴ കനക്കുക. ജൂണ്‍ 10 ന് തൃശൂര്‍ ജില്ലയിലും 11 ന് എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ആണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Rain

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ജൂണ്‍ 9 ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 10 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളില്‍ ജൂണ്‍ 11 നും യെല്ലോ അലെര്‍ട്ട് ഉണ്ട്.

റെഡ് അലെര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 115 മില്ലീമീറ്റര്‍ മുതല്‍ 204.5 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം എന്നാണ് പ്രവചനം. സര്‍ക്കാര്‍ സംവിധാനങ്ങളും പൊചുജനങ്ങളും ജാഗ്രത പാലിക്കാനും നിര്‍ദ്ദേശമുണ്ട്.

ജൂണ്‍ 7 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും, ജൂണ്‍ 8 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലും, ജൂണ്‍ 9 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും, ജൂണ്‍ 10 ന് കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളില്‍ ജൂണ്‍ 11 ന് വയനാട് ജില്ലയിലും 'Yellow' (മഞ്ഞ) അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+