Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍സൂര്‍ കൊലപാതകം അപലപനീയം: ഹിംസാത്മക രാഷ്ട്രീയം ഒരു കാലത്തും ഗുണം ചെയ്യില്ല:എപി അബ്ദുൽ ഹകീം അസ്ഹരി

കോഴിക്കോട്: കൂത്തുപറമ്പിലെ ലീഗ് പ്രവര്‍ത്തകന്‍ മൻസൂറിന്റെ കൊലപാതകം തീർത്തും അപലനീയം ആണെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ പി അബ്ദുൽ ഹകീം അസ്ഹരി കാന്തപുരം .രാഷ്ട്രീയ കൊലപാതകങ്ങൾ ഇനിയും ആവർത്തിക്കപ്പെടരുത്. ഓരോ രാഷ്ട്രീയ കൊലപാതകങ്ങളും നമ്മുടെ നാട് അത്രമേൽ അരക്ഷിതമായ ഒരു സാമൂഹിക പരിസരത്താണിപ്പോഴും എന്ന് വ്യക്തമാക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

വളരെ വേദനാജനകമായ മറ്റൊരു ദുരന്തവാർത്ത കൂടി കേൾക്കേണ്ടി വന്നു. പൊതുവെ സമാധാനപരമായി കഴിഞ്ഞ ഒരു തെരഞ്ഞെടുപ്പിന് ശേഷമാണ് ദാരുണമായ ഒരു കൊലപാതകത്തിന് കേരളം സാക്ഷിയാകേണ്ടി വന്നത്.
കൂത്തുപറമ്പിലെ മൻസൂറിന്റെ കൊലപാതകം തീർത്തും അപലനീയം ആണ്. രാഷ്ട്രീയ കൊലപാതകങ്ങൾ ഇനിയും ആവർത്തിക്കപ്പെടരുത്. ഓരോ രാഷ്ട്രീയ കൊലപാതകങ്ങളും നമ്മുടെ നാട് അത്രമേൽ അരക്ഷിതമായ ഒരു സാമൂഹിക പരിസരത്താണിപ്പോഴും എന്ന് വ്യക്തമാക്കുകയാണ്. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാൻ കഴിയാത്തത്ര ദുർബലമായ ഒരു രാഷ്ട്രീയ സംസ്കാരം ഈ നാടിനെന്നല്ല, ഒരു നാട്ടിലും ഭൂഷണമാകില്ല.

 koothu

Recommended Video

cmsvideo
    കണ്ണൂർ; കണ്ണൂരിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; സിപിഎം പ്രവര്‍ത്തകന്‍ പിടിയില്‍

    സാമൂഹിക സേവനമായിരിക്കണം രാഷ്രീയ പ്രവർത്തനം. ഹിംസാത്മക രാഷ്ട്രീയം ഒരു കാലത്തും ഗുണം ചെയ്യില്ല. ഇത്തരം അക്രമ രാഷ്ട്രീയത്തിൽ നിന്ന് മുഴുവൻ രാഷ്ട്രീയ സംഘടനകളും പിന്മാറണം. കൊലപാതകത്തിലെ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

    ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

    കൂത്തുപറമ്പിൽ കൊല്ലപ്പെട്ട സഹോദരൻ മൻസൂറിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം, ഈ ചെറുപ്പക്കാരന്റെ പരലോക ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

    കൊല്ലപ്പെട്ട മൻസൂർ സുന്നീ പ്രസ്ഥാനത്തിൽ അംഗത്വമുള്ളയാളും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സജീവ സുന്നീ സംഘടനാ പ്രവർത്തകരുമാണ്.
    ദുആ സമേതം..

    ഗ്ലാമറസ് ലുക്കില്‍ തിളങ്ങി മലയാളികളുടെ സ്വന്തം അനു ഇമ്മാനുവല്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+