മന്‍സൂര്‍ കൊലക്കസ്; അന്വേഷണ സംഘത്തെ മാറ്റി, ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം; പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതക കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി.ക്രൈംബ്രാഞ്ചിന്റെ ഉത്തര മേഖലാ ഐജി ഗോപേഷ് അഗർവാളിനാണ് മേൽനോട്ട ചുമതല.ഡിവൈഎസ്പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.നിലവിലെ അന്വേഷണ സംഘത്തിനെതിരെ പ്രതിപക്ഷം വിമര്‍ശനം ഉയർത്തിയിരുന്നു.

കൊലപാതകം ഡയറക്ട് ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപി ലോക് നാഥ് ബെഹ്‌റക്ക് കത്ത് നല്‍കിയിരുന്നു. കേസിന്റെ അന്വേഷണം വഴി തിരിച്ചുവിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല നേരത്തേ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തെ മാറ്റിയിരിക്കുന്നത്.
അതേസമയം കേസില്‍ ഇതുവരെ നാല് പ്രതികളാണ് പിടിയിലായത്.ഷിനോസാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ഇന്നലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.
സിപിഎം പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട മിക്കവരും . അഞ്ചാം പ്രതി സുഹൈൽ ഡിവൈഎഫ്ഐ പാനൂർ മേഖല ട്രഷറര്‍, എട്ടാം പ്രതി ശശി സിപിഎം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയും പത്താം പ്രതി ജാബിർ സിപിഎം ലോക്കൽ കമ്മറ്റി അംഗവുമാണ്.
ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍
പ്രിയ നായിക ശ്രദ്ധ കപൂർ, ബീച്ച് ചിത്രങ്ങൾ കാണാം












Click it and Unblock the Notifications