മന്‍സൂര്‍ കൊലപാതകം: കുടുംബത്തിന് നീതി ഉറപ്പ് വരുത്തണമെന്ന് മുനവറലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: പാനൂരില്‍ കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കുടുംബത്തിന് നീതി ഉറപ്പ് വരുത്തണമെന്ന് മുനവറലി ശിഹാബ് തങ്ങള്‍. അതിനായി ജാഗ്രതയോടെ യുഡിഎഫ് നില കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഈ അറുംകൊല രാഷ്ട്രീയം മാപ്പർഹിക്കാത്തതാണ്.ആശയങ്ങളോട് ഏറ്റുമുട്ടാൻ കഴിവില്ലാത്തവർ ആളുകളെ ഇല്ലാതാക്കുന്ന രാഷ്ട്രീയം സ്വീകരിക്കുകയാണ്. ഒരാൾ മരിക്കുമ്പോൾ കൂടെ മരിക്കുന്നത് അദ്ദേഹത്തിൻറെ കുടുംബം കൂടിയാണെന്ന് എന്ത് കൊണ്ടാണ് അക്രമം രാഷ്ട്രീയ മാർഗമായി കൊണ്ടുനടക്കുന്നവർ മറന്നു പോവുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും ഇതാവർത്തിക്കില്ല എന്ന് നിലപാടെടുക്കാൻ എന്ത് കൊണ്ടാണ് സിപിഎം പോലൊരു കക്ഷിക്ക് കഴിയാതെ പോകുന്നത്.ജീവിക്കാനുള്ള മനുഷ്യരുടെ അവകാശം നിഷേധിച്ചു കൊണ്ടാണോ മനുഷ്യരാവണം എന്ന മുദ്രാവാക്യം പ്രയോഗത്തിൽ വരുത്തേണ്ടത്. കേസിലെ രണ്ടാം പ്രതിയുടെ ആത്മഹത്യ ഉൾപ്പെടെ ദുരൂഹതകൾ വർധിക്കുമ്പോൾ ഉന്നത തല അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍
അതിനിടെ കേസിലെ നിലവിലെ അന്വേഷണ സംഘത്തെ സര്‍ക്കാര്‍ മാറ്റി. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗര്‍വാള്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. കേരളത്തിനു പുറത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുളള അദ്ദേഹം തിരിച്ചെത്തുന്നതുവരെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐ.ജി ജി.സ്പര്‍ജന്‍കുമാര്‍ അന്വേഷണം ഏകോപിപ്പിക്കും. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.വിക്രമനാണ് അന്വേഷണച്ചുമതല.
ആത്മികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications