മൻസൂറിന്റെ കൊലപാതകം; ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വസമില്ലെന്ന് രമേശ് ചെന്നിത്തല
കണ്ണൂർ; പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം വഴി തിരിച്ചുവിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ചിനെ കേസന്വേഷണം ഏല്പിച്ചത് കേസ് വൈകിപ്പിക്കുന്നതിനും അന്വേഷണം വഴി തിരിച്ചു വിടുന്നതിനുമാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തങ്ങൾക്കു വിശ്വാസമില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഡയറക്ട് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഈ കേസ് അന്വേഷിക്കാന്‍ നിയോഗിക്കണം.
ഈ കേസില്‍ ലീഗ് പ്രവര്‍ത്തകരും യു.ഡി.എഫ് പ്രവര്‍ത്തകരും പിടിച്ചു കൊടുത്ത പ്രതികളെയല്ലാതെ മറ്റാരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതകത്തിന് പിന്നില്‍ സി.പി.എമ്മിന്റെ ആസൂത്രിത നീക്കമുണ്ട്. സമൂഹ മാധ്യമത്തിൽ ഭീഷണിപ്പെടുത്തിയാണ് കൊലപാതകം നടത്തിയത്.
വോട്ടെടുപ്പിന് ശേഷം സി.പി.എം വ്യാപകമായി അക്രമങ്ങള്‍ അഴിച്ചു വിടുകയാണ്. സി.പി.എം കൊലപാതകത്തിന്റെ പാത ഉപേക്ഷിക്കണം. ആയുധം താഴെ വയ്ക്കണം.
നാളെ യുഡിഎഫ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിക്കും കെ.സുധാകരനുമൊപ്പം സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നും ചെന്നിത്തല അറിയിച്ചു.












Click it and Unblock the Notifications