കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തെ മുഴുവൻ പ്രൈമറി സ്കൂളുകൾ ഹൈടെക് നിലവാരത്തിലാക്കും : മന്ത്രി രവീന്ദ്രനാഥ്

  • By Sreejith Kk
Google Oneindia Malayalam News

വടകര: സംസ്ഥാനത്തെ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളും ഈ അധ്യയന വർഷം ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ:സി രവീന്ദ്രനാഥ് പറഞ്ഞു. പൊതു വിദ്യാഭ്യാസം ശക്തി പ്പെടുത്താൻ സർക്കാർ ഊർജ്ജിത കർമ പദ്ധതികൾ രൂപീകരിച്ചതായും മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. മന്തരത്തൂർ എംഎൽപി സ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പൂർവ്വ വിദ്യാർത്ഥി കളുടെയും സുമനസ്സുകളുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടാകണമെന്നും വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു. ചടങ്ങിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരുവള്ളൂർ മുരളി അധ്യക്ഷത വഹിച്ചു. സ്മാർട്ട് ക്ലാസ് റൂം,ഹൈടെക് കോൺഫറൻസ് ഹാൾ,ലൈബ്രറി റീഡിങ് റൂം,ബെബ്‌സൈറ്റ്,നഴ്സറി സ്കൂൾ,സ്കൂൾ വാഹനം,വാട്ടർ പ്യൂരി ഫെയർ എന്നിവയുടെ ഉൽഘാടനവും ഇതോടൊപ്പം നടന്നു. ചലച്ചിത്ര ബാല നടി നക്ഷത്ര മനോജ്,ജില്ലയിലെ മികച്ച കൃഷി ഓഫീസർ രേണുക എന്നിവരെ ചടങ്ങിൽ ആദരിച്ചു.

C Raveendranath

എഇഒ എ പ്രദീപ് കുമാർ, കെപി അഹമ്മദ്,എൻകെ ഗീത, മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ജയപ്രഭ, ജില്ലാ പഞ്ചായത്ത് മെമ്പർ എംപി അജിത, ഷഹവത്ത് ജൂന,പിപി വിജയൻ, ടി കെ അഷറഫ്, അച്ചുതൻ പുതിയേടത്ത്,കെകെ യൂസഫ് മാസ്റ്റർ,ജയപുരം ജയചന്ദ്രൻ,സിഎൻ മനോജ്, ഓകെ രവീന്ദ്രൻ,ഹാഷിം ചൈതന്യ,ആർപി ദിനേശൻ എന്നിവർ പ്രസംഗിച്ചു.

<strong>വേനല്‍ മഴയില്‍ പച്ചപ്പണിഞ്ഞ് വനമേഖല: കാട്ടുതീ ഭീതിയൊഴിയുന്നു</strong>വേനല്‍ മഴയില്‍ പച്ചപ്പണിഞ്ഞ് വനമേഖല: കാട്ടുതീ ഭീതിയൊഴിയുന്നു

<strong>ജനങ്ങളെ മണിക്കൂറുകൾ 'ബന്ദികളാക്കി' മന്ത്രിയുടെ നേതൃത്വത്തിൽ ഘോഷയാത്ര; പെരാമ്പ്ര ഫെസ്റ്റിന് തുടക്കം!</strong>ജനങ്ങളെ മണിക്കൂറുകൾ 'ബന്ദികളാക്കി' മന്ത്രിയുടെ നേതൃത്വത്തിൽ ഘോഷയാത്ര; പെരാമ്പ്ര ഫെസ്റ്റിന് തുടക്കം!

English summary
Mantharathur ALP school building inagurated by C Raveendranath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X