ഷുഗര്‍ ഫാക്ടറിയില്‍ നിന്ന് മലബാര്‍ ബ്രാണ്ടി എപ്പോഴെത്തും? നിര്‍മ്മാണ നടപടികള്‍ തുടങ്ങി
പാലക്കാട്: സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന മലബാർ ബ്രാണ്ടി അടുത്ത ഓണത്തിനാണ് വിപണിയിൽ എത്തുക. പുതിയ ബ്രാണ്ടിയുടെ ഉല്പാദനത്തിനാവശ്യമായ നിർമ്മാണ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിൽ നിന്നുമാണ് പുതിയ ബ്രാണ്ടി ഉല്പാദിപ്പിക്കുക.
പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ബോട്ലിംഗ് പ്ലാൻറ് ഉൾപ്പടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയതുകൊണ്ടുതന്നെ അടുത്ത ഓണത്തിന് മലബാർ ബ്രാണ്ടി വിപണിയിൽ എത്തും. ബ്രാണ്ടിയുടെ ഉദ്പാദനത്തിനായി നാലു ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങളാണ് പൂർത്തിയാകേണ്ടത്.

ആദ്യഘട്ടത്തിൽ 70,000 ചതുരശ്ര അടി വിസ്തീർണമുളള കെട്ടിടത്തിൻ്റെ നവീകരണത്തിനായി ആറേകാൽ കോടി അനുവദിച്ചിട്ടുണ്ട്. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡിനാണ് നിർമാണ ചുമതല. ഉല്പാദനത്തിനാവശ്യമായ വെള്ളം വാട്ടർ അതോറിറ്റിയാണ് വിതരണം ചെയ്യുക. പ്രതിദിനം 65,000 ലിറ്റർ ജലമാണ് ആദ്യഘട്ടത്തിൽ ആവശ്യം. പദ്ധതിക്കായി ചിറ്റൂർ മൂങ്കിൽമടയിൽ നിന്നുമാണ് വെള്ളമെത്തിക്കുക.

ഇതിനായി വാട്ടർ അതോറിറ്റി പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിക്കും എന്ന് അധികൃതർ പറഞ്ഞു. പദ്ധതി സ്ഥലത്ത് കുഴൽക്കിണർ നിർമ്മിച്ച് വലിയ തോതിൽ ജലചൂഷണം നടത്തുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് അധികൃതർ പറയുന്നത്. കുഴൽ കിണറിൽ നിന്നും ലഭിക്കുന്ന വെള്ളത്തിൽ അയഡിൻ അംശം കൂടുതലാണെന്നും അത് മദ്യം ഉല്പാദിപ്പാക്കാൻ യോഗ്യമല്ലെന്നും ഇവർ പറയുന്നു. 2002 ൽ അടച്ചു പൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറിയാണ് മലബാർ ഡിസ്റ്റിലറീസായി മാറിയത്. 110 ഏക്കർ സ്ഥലമാണ് ഇവിടെയുള്ളത്. മദ്യ ഉല്‌പാദനം ആരംഭിക്കുന്നതോടെ 250 പേർക്ക് നേരിട്ട് ജോലി ലഭിക്കുമെന്ന് അധികൃതർ പറയുന്നു.

വിലകുറഞ്ഞ ബ്രാന്‍ഡുകളുടെ ലഭ്യതക്കുറവ് പരിഗണിച്ച് ആണ് സംസ്ഥാന സര്‍ക്കാര്‍ മലബാര്‍ ബ്രാണ്ടി എത്തിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ ആവശ്യക്കാരുള്ള ബ്രാന്‍ഡ് ജവാന്‍ റമ്മാണ്. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ പുതിയ മദ്യം വിപണിയില്‍ എത്തിക്കാന്‍ പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച് ആലോചനകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു.

20 കോടിയാണ് സര്‍ക്കാര്‍ മദ്യ നിര്‍മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. മലബാര്‍ ഡിസ്റ്റിലറീസ് പഴയ ചിറ്റൂര്‍ സഹകരണ ഷുഗര്‍ മില്ലായിരുന്നു. പ്രതിദിനം 15,000 കെയ്സ് ബ്രാന്‍ഡിയാണ് തുടക്കത്തില്‍ ലക്ഷ്യമിടുന്നത്. ഒരു കെയ്‌സില്‍ ഒന്‍പത് ലിറ്ററാണ് ഉണ്ടാകുക. ജവാന്‍ റമ്മിന്റെ ഉത്പാദനം 7000 കെയ്‌സില്‍ നിന്നും പ്രതിദിന ഉത്പാദനം 10,000 ആക്കി ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം, മലബാർ ബ്രാണ്ടി എന്ന പേരിൽ മദ്യം പുറത്തിറക്കാനുള്ള സർക്കാർ നടപടിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് നേതാവ് അഡ്വ. കെഎൻഎ ഖാദർ രംഗത്ത് എത്തിയിരുന്നു. മലബാർ എന്ന പേരിൽ വിദേശമദ്യം പുറത്തിറക്കി ലാഭം കൊയ്യാനുള്ള സർക്കാരിന്റേയും ബീവറേജ് കോർപ്പറേഷന്റേയും നടപടി മലബാറിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications