'മണവാളൻ' യൂട്യൂബർ ഷഹീൻ ഷാ ഒളിവിലെന്ന് പോലീസ്; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു
തൃശൂർ: വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മണവാളൻ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമ മുഹമ്മദ് ഷഹീൻ ഷാ ( 26 ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ച് പോലീസ്. തൃശൂർ വെസ്റ്റ് പോലീസാണ് ഷഹീനെതിരെ ലുക്ക് ഓട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. ഈ വർഷം ഏപ്രിൽ 19ന് വൈകുന്നേരം ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
കേരള വർമ കോളേജ് റോഡിൽ വെച്ച് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണെന്ന് പോലീസ് പറയുന്നു.

PC: Screen Grab
ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് ലുക്ക് ഔട്ട് നോട്ടീസിൽ പറയുന്നു. കാർ വരുന്നത് കണ്ട് സ്കൂട്ടർ റോഡിന് വശത്തേക്ക് ഒതുക്കിയെങ്കിലും ഷഹീനും സംഘവും വാഹനം ഇടിച്ചുകയറ്റുകയായിരുന്നുയ സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക് പറ്റിയിരുന്നു. കോളേജിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്നാണ് ഷഹീൻ ഷായും സംഘവും വിദ്യർത്ഥികളെ ആക്രമിച്ചതെന്നാണ് പറയുന്നത്.












Click it and Unblock the Notifications