പനിയിൽ തുടങ്ങി ആഴ്ചകൾ നീളുന്ന ശ്വാസംമുട്ടല്‍; സംസ്ഥാനത്ത് ചികിത്സ തേടിയെത്തുന്നത് ആയിരങ്ങള്‍

കണ്ണൂർ: സംസ്ഥാനത്ത് വൈറൽ പനിയും ആസ്ത്മയുടെ സമാന ലക്ഷണങ്ങളുമായി ആയിരങ്ങൾ ചികിത്സ തേടിയെത്തുന്നതായി റിപ്പോർട്ട്. കുട്ടികൾ ഉൾപ്പെടെ ഉള്ളവരാണ് ചികിക്സ തേടിയെത്തുന്നത് എന്നാണ് റിപ്പോർട്ട്. നാലുദിവസത്തെ പനി, തുടർന്ന് നാലാഴ്ച നീണ്ടുനിൽക്കുന്ന ശ്വാസംമുട്ടലും വലിവും ആയാണ് ആളുകൾ ചികിത്സയ്ക്ക് എത്തുന്നത്.
അപകടകരമായ അവസ്ഥയിലേക്ക് രോഗാവസ്ഥ എത്തുന്നില്ല എങ്കിലും ആശങ്കയുണ്ടാക്കുന്നുണ്ട്. പതിനോരായിരത്തോളം പേരാണ് പനിയും ശ്വാസംമുട്ടലുമായി കഴിഞ്ഞദിവസം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത് എന്നാണ് വിവരം . സ്വകാര്യ ആശുപത്രികളിൽ ഇതിന്റെ ഇരട്ടിയോളം രോഗികളെത്തുന്നുണ്ട്. കൂടുതൽ പേർ കിടത്തിച്ചികിത്സയ്ക്ക് എത്തുന്നതും സ്വകാര്യ ആശുപത്രികളിലാണ്. ചികിത്സയ്ക്ക് വേണ്ടി പണം കണ്ടെണ്ട അവസ്ഥയാണ്.
ഇൻഫ്‌ളുവൻസ വൈറസ്, റെസ്പിേററ്ററി സിൻസീഷ്യൽ വൈറസ് പോലുള്ള പലതരം വൈറസുകൾ അസുഖത്തിന് കാരണമാകുന്നുണ്ട്. അതിൽ പലതും ശ്വാസനാളികളുടെ നീർക്കെട്ടിന് കാരണമാകുന്നു. ആസ്ത്മയുടെ സമാനലക്ഷണങ്ങൾ ഇതുവരെ വന്നിട്ടില്ലാത്തവരിൽ നീണ്ടുനിൽക്കുന്ന ചുമ, നെഞ്ചിൽ മുറുക്കം, കുറുകൽ, വലിവ്. ആസ്ത്മ നിയന്ത്രണത്തിലായിരുന്നവരിൽ അസുഖം തിരിച്ചുവന്ന അവസ്ഥയുണ്ടാകുന്നു. മരുന്ന് ആവശ്യമില്ലാതിരുന്നവർ ഇൻഹേലർ/ഗുളിക ഉപയോഗിക്കേണ്ടി വരുന്നു.
ഇൻഹേലർ ഉപയോഗിച്ച് ആസ്ത്മ നിയന്ത്രിച്ചിരുന്നവരിൽ രോഗാവസ്ഥ വീണ്ടും വരുന്നു . രോഗികൾ ഇൻഹേലറിനു പുറമെ മറ്റു മരുന്നുകളും ഉപയോഗിക്കേണ്ടിവരുന്നു. ഈ ഒരു അവസ്ഥയിൽ പലരും ചികിത്സ എത്തുന്നു. ആസ്ത്മ ആയി ആളുകൾ ചികിത്സയ്ക്ക് എത്തുന്നുണ്ട്. രോഗികളിൽ ഇൻഹേലറിന് പുറമെ ശ്വാസനാളികളുടെ വികാസത്തിനുള്ള മരുന്നുകളും ചിലർക്ക് ഹ്രസ്വകാലത്തേക്ക് സ്റ്റിറോയ്ഡുകളും വേണ്ടിവരും. ആസ്ത്മ ഇതുവരെ ഇല്ലാതിരുന്നവരിലും ചുമയും കുറുകലുമൊക്കെ മാറാൻ കാലതാമസം വരുന്നുണ്ട് എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ആസ്ത്മ ലക്ഷണങ്ങൾ വരുന്നതും അതു കൂടുന്നതും ആളുളെ ബാധിക്കുന്നുണ്ട്. ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥ വരെയുണ്ടാകുന്നുണ്ട്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരെ ആണ് ഇത് അധികം ബാധിക്കുന്നത്. ശ്വാസംമുട്ടലും വലിവും കൂടുന്നവരിലും മറ്റ് ജീവിത ശൈലീ രോഗങ്ങൾ ഉള്ളവരിലും കിടത്തിച്ചികിത്സ വേണ്ടിവരുന്നു.












Click it and Unblock the Notifications