നിപ്പാ വൈറസ് കോഴിയിലൂടെ എന്ന പ്രചാരണം: 22 പേര് അറസ്റ്റില്‍, നടക്കാവ് പോലീസ് കര്‍ശന നടപടിയ്ക്ക്!!
കോഴിക്കോട്: നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ സീല്‍വെച്ച വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ 22 പേരെക്കൂടി നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തു. പോസ്റ്റ് ഫോര്‍വേഡ് ചെയ്തവരെയാണ് അറസ്റ്റു ചെയ്തത്. വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിപ്പാ ബാധിക്കുന്നത് കോഴികളിലൂടെയാണെന്ന് കണ്ടെത്തിയെന്ന വ്യാജവാര്‍ത്തയാണ് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ സീലോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് പനി മരണങ്ങള് ഉണ്ടായ ജില്ലയില്‍ രോഗബാധ സംബന്ധിച്ച് ഭീതി ജനിപ്പിക്കുന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നതിനെതിരെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിപ്പാ സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉള്‍പ്പെടുത്തി പുറത്തിറക്കിയ അയ്യായിരത്തിലധികം ലഘുലേഖകള്‍ ഇതിനകം വിതരണം ചെയ്തു. ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ് നോട്ടീസ് വിതരണം നടത്തിയത്.

കൂടാതെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 50 ലേറെ ഹോര്‍ഡിംഗുകളും സ്ഥാപിച്ചു വരികയാണ്. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) നല്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രചരണ ബോര്‍ഡുകളാണ് സ്ഥാപിക്കുന്നത്. നിപ്പാ വൈറസ് ബാധിതരായ രേഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ജാഗ്രതാ തുടരാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ നിപ്പാ മീഡിയ സെല്ലിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്.
ആകെ 13 പേർ ഇപ്പോള്‍ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ നാലുപേർ മരിച്ച രോഗികളുടെ രക്ഷിതാക്കളാണ്.ഇവരിൽ ആരിലും നിപായില്ല. ഒരു റിസൾട്ട് മാത്രമാണ് കിട്ടാനുള്ളത്. ഇതുവരെ കിട്ടിയ 271 റിസൾട്ടിൽ 253 നെഗറ്റീവാണ്. 2536 പേർ സമ്പർക്ക പട്ടികയിലുണ്ട്. പനിയുള്ളവർ സർക്കാർ ആശുപത്രികളെ സമീപിക്കാമെന്നും ഭീതിയല്ല ജാഗ്രതയാണ് വേണ്ടതെന്നും ജില്ലാ കളക്ടറും ആരോഗ്യ വകുപ്പ് ഡയറക്ടറും പറഞ്ഞു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications