കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ വൈറസ് കോഴിയിലൂടെ എന്ന പ്രചാരണം: 22 പേര്‍ അറസ്റ്റില്‍, നടക്കാവ് പോലീസ് കര്‍ശന നടപടിയ്ക്ക്!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ സീല്‍വെച്ച വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കേസില്‍ 22 പേരെക്കൂടി നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തു. പോസ്റ്റ് ഫോര്‍വേഡ് ചെയ്തവരെയാണ് അറസ്റ്റു ചെയ്തത്. വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിപ്പാ ബാധിക്കുന്നത് കോഴികളിലൂടെയാണെന്ന് കണ്ടെത്തിയെന്ന വ്യാജവാര്‍ത്തയാണ് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ സീലോടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.


നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് പനി മരണങ്ങള്‍ ഉണ്ടായ ജില്ലയില്‍ രോഗബാധ സംബന്ധിച്ച് ഭീതി ജനിപ്പിക്കുന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നതിനെതിരെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിപ്പാ സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉള്‍പ്പെടുത്തി പുറത്തിറക്കിയ അയ്യായിരത്തിലധികം ലഘുലേഖകള്‍ ഇതിനകം വിതരണം ചെയ്തു. ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള ഇടങ്ങളിലാണ് നോട്ടീസ് വിതരണം നടത്തിയത്.

nippah

കൂടാതെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 50 ലേറെ ഹോര്‍ഡിംഗുകളും സ്ഥാപിച്ചു വരികയാണ്. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) നല്‍കുന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രചരണ ബോര്‍ഡുകളാണ് സ്ഥാപിക്കുന്നത്. നിപ്പാ വൈറസ് ബാധിതരായ രേഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ജാഗ്രതാ തുടരാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ നിപ്പാ മീഡിയ സെല്ലിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്.

ആകെ 13 പേർ ഇപ്പോള്‍ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ നാലുപേർ മരിച്ച രോഗികളുടെ രക്ഷിതാക്കളാണ്.ഇവരിൽ ആരിലും നിപായില്ല. ഒരു റിസൾട്ട് മാത്രമാണ് കിട്ടാനുള്ളത്. ഇതുവരെ കിട്ടിയ 271 റിസൾട്ടിൽ 253 നെഗറ്റീവാണ്. 2536 പേർ സമ്പർക്ക പട്ടികയിലുണ്ട്. പനിയുള്ളവർ സർക്കാർ ആശുപത്രികളെ സമീപിക്കാമെന്നും ഭീതിയല്ല ജാഗ്രതയാണ് വേണ്ടതെന്നും ജില്ലാ കളക്ടറും ആരോഗ്യ വകുപ്പ് ഡയറക്ടറും പറഞ്ഞു.

English summary
many arrested regarding fake campaign about Nippah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X