കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവല്ലയിൽ മത്സരിക്കാൻ പലരും ആവശ്യപ്പെട്ടു, സീറ്റ് ചോദിച്ചിട്ടില്ല; വ്യാജ പ്രചരണമെന്ന് പിജെ കുര്യൻ

Google Oneindia Malayalam News

തിരുവനന്തപുരം: നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ സീറ്റ് ആവശ്യപ്പെട്ടെന്ന പ്രചാരണം വ്യാജമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ ്പിജെ കുര്യന്‍ പറഞ്ഞു. തിരുവല്ല സീറ്റില്‍ മത്സരിക്കാന്‍ സഭാ നേതൃത്വവുമായി ചര്‍ച്ച ചെയ്തുവെന്നും പിന്തുണ ഉറപ്പാക്കിയെന്നുമുള്ള പ്രചാരണങ്ങളും തെറ്റാണെന്നും പിജെ കുര്യന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ...

congress

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല അസംബ്ലി നിയോജക മണ്ഡലത്തില്‍ മത്സരിക്കുവാന്‍ ഞാന്‍ സഭാ നേതൃത്വവുമായി ചര്‍ച്ച ചെയ്തുവെന്നും പിന്തുണ ഉറപ്പാക്കിയെന്നും മറ്റും ചില വ്യാജ പ്രചരണങ്ങള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. അത്തരം ഒരു ചര്‍ച്ചയും ഞാന്‍
ആരോടും നടത്തിയിട്ടില്ലായെന്ന് വ്യക്തമാക്കട്ടെ.

തിരുവല്ലയില്‍ മത്സരിക്കണമെന്ന് എന്നോട് പലരും ആവശ്യപ്പെട്ടിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷെ ഞാന്‍ ആ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഞാന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ടിട്ടുമില്ല. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നും ആ സ്ഥാനാര്‍ത്ഥിയെ ഞാന്‍ പിന്തുണയ്ക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഞാനറിയാതെ എന്നെ സ്ഥാനാര്‍ത്ഥിയാക്കി മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിലരുടെ നടപടി ശരിയല്ലായെന്ന് വ്യക്തമാക്കട്ടെ- പിജെ കുര്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, മുന്‍ രാജ്യസഭാ ഉപാധ്യക്ഷനായ പിജെ കുര്യന് മത്സരിക്കാന്‍ തിരുവല്ല സീറ്റ് ആവശ്യപ്പെട്ടെന്നാണ് പ്രചരിക്കുന്നത്. നിലവില്‍ കേരള കോണ്‍ഗ്രസിന്റെ കയ്യിലുളള സീറ്റാണ് തിരുവല്ല. റാന്നി കേരള കോണ്‍ഗ്രസിന് നല്‍കി തിരുവല്ല കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും തനിക്ക് ടിക്കറ്റ് നല്‍കണം എന്നും പിജെ കുര്യന്‍ ആവശ്യപ്പെട്ടെന്ന തരത്തിലാണ് പ്രചരണം ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്.

നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച ലഭിച്ചേക്കും എന്നുളള ആശങ്ക യുഡിഎഫില്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ മികച്ച സ്ഥാനാര്‍ത്ഥികളേയും കളത്തില്‍ ഇറക്കിയാല്‍ ഭരണം പിടിക്കാമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.

ശുദ്ധമായ കുപ്പിവെള്ളം കുറഞ്ഞ നിരക്കിൽ, സർക്കാരിന്റെ കുപ്പിവെള്ള ബ്രാന്‍ഡ് 'ഹില്ലി അക്വാ' പ്ലാന്റ് അരുവിക്കരയിൽശുദ്ധമായ കുപ്പിവെള്ളം കുറഞ്ഞ നിരക്കിൽ, സർക്കാരിന്റെ കുപ്പിവെള്ള ബ്രാന്‍ഡ് 'ഹില്ലി അക്വാ' പ്ലാന്റ് അരുവിക്കരയിൽ

ഒരു മുഖ്യമന്ത്രിയും ഇത്രയും വിട്ടുവീഴ്ച ഇന്നുവരെ മലയാളസിനിമയോട് കാണിച്ചിട്ടില്ലെന്ന് ശ്രീകുമാരൻ തമ്പിഒരു മുഖ്യമന്ത്രിയും ഇത്രയും വിട്ടുവീഴ്ച ഇന്നുവരെ മലയാളസിനിമയോട് കാണിച്ചിട്ടില്ലെന്ന് ശ്രീകുമാരൻ തമ്പി

നിക്ഷേപ സൗഹൃദമായി കേരളം, കെ സ്വിഫ്റ്റ് വന്‍ വിജയം, അധിക വായ്പയെടുക്കാന്‍ സംസ്ഥാനത്തിന് അനുമതിനിക്ഷേപ സൗഹൃദമായി കേരളം, കെ സ്വിഫ്റ്റ് വന്‍ വിജയം, അധിക വായ്പയെടുക്കാന്‍ സംസ്ഥാനത്തിന് അനുമതി

English summary
Many asked to contest in Thiruvalla, no seat asked; PJ Kurien called it fake propaganda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X