കുഴിബോംബിന് പിന്നാലെ കുറ്റിപ്പുറം പാലത്തിനടിയിൽ വെടിയുണ്ടകളും! കണ്ടെത്തിയത് 445 വെടിയുണ്ടകൾ...
445 വെടിയുണ്ടകളാണ് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
മലപ്പുറം: കുറ്റിപ്പുറം പാലത്തിന് താഴെ വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 445 വെടിയുണ്ടകളാണ് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉഗ്രശേഷിയുള്ള കുഴിബോംബുകളും പാലത്തിനടിയിൽ നിന്നും കണ്ടെത്തിയിരുന്നു.
സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള കുഴിബോംബുകളായിരുന്നു ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിനടിയിൽ നിന്നും പോലീസ് കണ്ടെടുത്തത്. ഫ്രന്റ് ടുവേർഡ് എനിമി,, ക്ലേമോർ എന്നീ പേരുകളിലുള്ള കുഴിബോംബുകൾ പാലത്തിനടിയിൽ ഉപേക്ഷിച്ചതാകാമെന്നായിരുന്നു പോലീസ് നിഗമനം. ഇതുസംബന്ധിച്ച് ഉന്നത പോലീസ് സംഘം അന്വേഷണം നടത്തിവരുന്നതിനിടെയാണ് വെടിയുണ്ടകളും കണ്ടെത്തിയിരിക്കുന്നത്.

സ്ഫോടനത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും, ഇന്ത്യൻ ആർമിയുടെ പേരുള്ള സഞ്ചികളും പാലത്തിന് സമീപത്ത് നിന്ന് ലഭിച്ചിരുന്നു. പാലത്തിനടിയിൽ നിന്ന് കുഴിബോംബുകൾക്ക് പിന്നാലെ വെടിയുണ്ടകളും കണ്ടെത്തിയതോടെ നാട്ടുകാരും യാത്രക്കാരും ഭീതിയിലാണ്. സ്ഥലത്ത് കൂടുതൽ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.












Click it and Unblock the Notifications