കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴക്കെടുതി: തൃശൂരില്‍ 12 മരണം, കുറാഞ്ചേരിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒമ്പത് മരണം

Google Oneindia Malayalam News

തൃശൂര്‍: കാലവര്‍ഷക്കെടുതിയില്‍ തൃശൂര്‍ കുറാഞ്ചേരിയില്‍ ഒമ്പത് മരണം. ജില്ലയിലെ കുറാഞ്ചേരിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞാണ് നവജാത ശിശു ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്ന ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. രാവിലെ ഒമ്പതരയോടെയാണ് സംഭവം. നാല് വീടുകള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് മരിച്ചത്. രണ്ട് പേരെ ഇവിടെ നിന്ന് രക്ഷപ്പെടുത്തിയിരുന്നു.

244a666-a63

നേരത്തെ കുതിരാനില്‍ കാറിന് മുകളില്‍ മണ്ണ് ഇടിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. ഇതിന് പുറമേ ചാലക്കുടി പുഴ കരകവിഞ്ഞതോടെ ചാലക്കുടി പ്രദേശത്തുനിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ച് വരികയാണ്. പെരിയാറിന് പുറമേ ചാലക്കുടി പുഴയും കരകവിഞ്ഞതോടെ എറണാകുളം, തൃശൂര്‍ ജില്ലകള്‍ മഴക്കെടുതിയില്‍ കുടുങ്ങിക്കിടക്കുകയാണ്. പാലക്കാട്- തൃശൂര്‍ ദേശീയ പാതയില്‍ ചിലയിടങ്ങളിലും മണ്ണിടിഞ്ഞിരുന്നു. തൃശൂര്‍ കുറ്റൂരില്‍ വീടിന്റെ ചുവരിടിഞ്ഞ് ഒരാള്‍ മരിച്ചിരുന്നു. പൂമലയില്‍ മണ്ണിടിഞ്ഞ് രണ്ട് പേരും മരിച്ചിരുന്നു. പെരിങ്ങാവ്, പൂങ്കുന്നം ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ദേശീയ പാതയിലും വെള്ളം കയറിയതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഹെലികോപ്റ്റര്‍ വഴി കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.

English summary
many deaths reported from thrissur during land slide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X