ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്: രക്ഷാ പ്രവർത്തനം തുടരുന്നു
പാലക്കാട്: ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നുവീണ് 45 പേർക്ക് പരിക്ക്. അടുത്തിടെ
അന്തരിച്ച ഫുട്ബോൾ താരം ധനരാജിന്റെ കുടുംബത്തിന് ധനസഹായം നൽകുന്നതിനായി സംഘടിപ്പിച്ച മത്സരത്തിനായി തയ്യാറാക്കിയ ഗാലറിയാണ് തകർന്നുവീണത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് നൂറണിയിലാണ് സംഭവം. നാലായിരം പേർക്കിരിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ ഗാലറിയുടെ ഒരു ഭാഗമാണ് തകർന്നുവീണത്. വൈകിട്ട് ആറ് മണിയോടെ നടത്താനിരുന്ന മത്സരം വൈകി രാത്രി എട്ട് മണിയാവുകയായിരുന്നു.

മത്സരം കാണുന്നതിനായി തയ്യാറാക്കിയ ഗാലറി 30 മീറ്ററിലേറെ തകർന്നുവീഴുകയായിരുന്നു. ആയിരത്തിലധികം പേർ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഈ ഭാഗത്ത് നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുയർന്നതോടെ ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി വരികയാണ്. അപകടമുണ്ടായതോടെ ഇന്ന് നടത്താനിരുന്ന മത്സരം ഉപേക്ഷിച്ചിട്ടുണ്ട്. ഐഎം വിജയൻ- ബൈചുങ്ങ് ഭൂട്ടിയ എന്നിവരുടെ നേതൃത്വത്തിലാണ് മ












Click it and Unblock the Notifications