മലപ്പുറം പെരിങ്ങാവിൽ മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ 9 പേർ മരിച്ചു; സംസ്ഥാനത്താകെ 27 മരണം
മലപ്പുറം: മലപ്പുറം ജില്ലയിലെ പെരിങ്ങാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 9 പേർ മരിച്ചു. ഒരാളെ രക്ഷപെടുത്തി. ഇരുനില വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. വീടിന്റെ താഴത്തെ നില പൂർണമായും മണ്ണിനടിയിലായി. പ്രദേശത്ത് കനത്ത മഴ പെയ്തത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
പരേതനായ ചെമ്പ്രചോല അബ്ദുറഹമാന്റെ മകൻ മൂസ(45), ബഷീർ(47), ഭാര്യ സാബിറ(40), മകൻ മുഷ്ഫിഖ്(14), മകൾ ഫായിഷ(19), ബഷീറിന്റെ സഹോദരന്റെ ഭാര്യ ഖയറുന്നീസ്(36), മുഹമ്മദലി (48), മകൻ സഫ്വാൻ(26), ഇർഫാൻ അലി( 17 ) എന്നിവരാണ് മരിച്ചത്.
വീടിനു സമീപം മണ്ണിടിഞ്ഞപ്പോൾ കോഴിക്കോട് മാറ്റുന്നതിനായി പുറത്തിറങ്ങിയപ്പോൾ മണ്ണിടിയുകയായിരുന്നു. ദുരന്ത നിവാരണ സേനയും അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഇന്ന് പുലർച്ചെ കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മരം വീണ് 3 പേർ മരിച്ചിരുന്നു. കൈതക്കുണ്ട് സ്വദേശി അസീസ്, ഭാര്യ സുനീറ, ഇവരുടെ ആറ് വയസുകാരനായ മകൻ ഉബൈദ് എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് മഴക്കെടുതികളിൽ ഇന്ന് 19 പേരാണ് മരിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications