കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിതാബിന് പിന്തുണയേറുന്നു; സംസ്ഥാന കലോല്‍സവത്തില്‍ അവസരം ലഭിക്കാത്തതില്‍ പ്രതിഷേധം

Google Oneindia Malayalam News

കോഴിക്കോട്: ജില്ലാ കലോല്‍സവത്തില്‍ അരങ്ങേറിയ കിതാബ് എന്ന നാടകത്തിന് പിന്തുണയേറുന്നു. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ മല്‍സരിക്കാന്‍ അര്‍ഹത നേടിയ നാടകമാണ് കിതാബ്. എന്നാല്‍ മതസംഘടനകള്‍ രംഗത്തുവന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നാടകാവതരണത്തില്‍ നിന്ന് പിന്‍മാറിയിരുന്നു.

Kithab

സംസ്ഥാന കലോല്‍സവത്തില്‍ നാടകം അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കാത്തതിനെതിരെ ഒട്ടേറെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്തുവന്നിരിക്കുകയാണിപ്പോള്‍. കെ സച്ചിദാനന്ദന്‍, സണ്ണി എന്‍ കപിക്കാട്, എംഎന്‍ കാരശേരി, ഡോ ആസാദ് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് നാടകത്തിന് അവസരം നിഷേധിച്ചതില്‍ പ്രതിഷേധക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

നവംബര്‍ 22ന് വടകര ടൗണ്‍ ഹാളില്‍ വച്ച് നടന്ന കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് അരങ്ങേറുകയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മത്സരിക്കാന്‍ അര്‍ഹത ലഭിക്കുകയും ചെയ്ത നാടകമാണ് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവതരിപ്പിച്ച റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത 'കിത്താബ്'.

ഞങ്ങള്‍ ക്രിസ്ത്യാനികള്‍; ബിജെപിയുമായി ഒരിക്കലും ചേരില്ല, അമിത് ഷായെ വെല്ലുവിളിച്ച് സഖ്യകക്ഷിഞങ്ങള്‍ ക്രിസ്ത്യാനികള്‍; ബിജെപിയുമായി ഒരിക്കലും ചേരില്ല, അമിത് ഷായെ വെല്ലുവിളിച്ച് സഖ്യകക്ഷി

എന്നാല്‍ അത് കടുത്ത പ്രതിഷേധങ്ങള്‍ക്കിടയാക്കുകയും ചില മതസംഘടനകള്‍ നാടകത്തിനെതിരെ രംഗത്ത് വരികയും ചെയ്തു. മത സംഘടനകളില്‍ നിന്നും ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാടകാവതരണത്തില്‍ നിന്നും പിന്മാറിയതായി അറിയിക്കുകയും ചെയ്തു.

നവോത്ഥാന മൂല്യങ്ങള്‍ക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് ' കിത്താബി 'നെതിരെ ഉണ്ടായിട്ടുള്ളത്. അതു കൊണ്ട് തന്നെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടകം അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കാത്തതില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നുവെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

English summary
Many leaders supports Kithab Drama
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X