Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവേശനം ലഭിക്കാതെ പുറത്തിരിക്കുന്നത് നിരവധി വിദ്യാര്‍ത്ഥികള്‍, രണ്ടാം ആലോട്‌മെന്റും അവസാനിച്ചു

തിരുവനന്തപുരം: എല്ലാ വിഷയത്തിലും എപ്ലസ് ഗ്രേഡ് ലഭിച്ചിട്ടും പ്ലസ് വണ്‍ സീറ്റില്‍ അഡ്മിഷന്‍ ലഭിക്കാതെ നിരവധി വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പടിക്ക് പുറത്ത്. പ്ലസ് വണ്ണിന്റെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ 1.75 ലക്ഷം വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാതെ പുറത്ത് നില്‍ക്കുന്നത്. ഇവരില്‍ ഫുള്‍ എപ്ലസ് നേടിയവരും ഉള്‍പ്പെടും. ഇതുമൂലം മാനേജ്‌മെന്റ് സിബിഎസ്ഇ സ്‌കൂളുകളില്‍ ഫീസടച്ച് പഠിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.

oi

സംസ്ഥാനത്ത് ആകെയുള്ള പ്ലസ് വണ്‍ സീറ്റുകളുടെയെണ്ണം 3,94,457ആണ്. നാലരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് സീറ്റിനായി അപേക്ഷിച്ചത്. അതില്‍ രണ്ട് അലോട്ട്‌മെന്റ് കഴിഞ്ഞപ്പോഴേക്കും 2,69,533 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. ഇനി വരാനുള്ളത് സപ്ലിമെന്ററി അലോട്ട്‌മെന്റാണ്. ഇനി ഇതില്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ. രണ്ട് അലോട്ട്‌മെന്റ് കൂടി കഴിഞ്ഞതോടെ പകുതിയിലധികം വരുന്ന ബാക്കി വിദ്യാര്‍ത്ഥികള്‍ സിബിഎസ്ഇ സ്‌കൂളിലോ മറ്റോ ചേര്‍ന്ന് പഠിക്കേണ്ട സ്ഥിതിയാണ്.

1,21,318 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പത്താം ക്ലാസില്‍ മുഴുവന്‍ വിഷയത്തില്‍ എപ്ലസ് നേടിയത്. നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും ഇഷ്ടപ്പെട്ട സ്‌കൂളോ വിഷയമോ ലഭിച്ചിട്ടില്ല. സീറ്റുകളുടെ എണ്ണം സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നുവെങ്കിലും ബാച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാത്തതാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാകാന്‍ കാരണം. പ്ലസ് വണ്‍ സീറ്റിന്റെ ആദ്യ അലോട്ട്‌മെന്റില്‍ 2,18,218 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം ലഭിച്ചത്.

കഴിഞ്ഞ ദിവസം നടന്ന നിയമസഭാ സമ്മേളനത്തില്‍ ഈ വിഷയം ഉയര്‍ത്തികാട്ടി പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. സംസ്ഥാന അടിസ്ഥാനത്തില്‍ സീറ്റ് കണക്കാകാതെ ജില്ലാ അടിസ്ഥാനത്തില്‍ സീറ്റ് കണക്കാക്കണമെന്നായിരുന്നു പ്രതിപക്ഷം സഭയിലുന്നയിച്ചത്. പ്ലസ് വണ്‍ സീറ്റ് കുറവാണെന്നും അധിക സീറ്റ് അനുവദിക്കണമെന്നും സമ്മേളനം ഇത് ചര്‍ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

എന്നാല്‍ അധിക ബാച്ചുകള്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നായിരുന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതിപക്ഷമുന്നയിച്ച അടിയന്തിര പ്രമേയത്തിന് സഭയില്‍ നല്‍കിയ മറുപടി.
'സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അധിക ബാച്ചിന് അനുമതി നല്‍കാന്‍ അനുവദിക്കുന്നില്ല. രണ്ടാംഘട്ട അലോട്ട്മെന്റിന് ശേഷം സ്ഥിതി വിലയിരുത്തും'' വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

'പ്ലസ് വണ്ണിന് ഏഴു ജില്ലകളില്‍ 20 ശതമാനം സീറ്റാണ് അനുവദിച്ചതെന്നും പ്രവേശനം നല്‍കാനാകുക 4.25 ലക്ഷം പേര്‍ക്കാണെന്നും മന്ത്രി പറഞ്ഞു. 71,230 മെറിറ്റ് സീറ്റ് ഒന്നാം അലോട്ട്മെന്റിന് ശേഷം ഒഴിവുണ്ടായിരുന്നു. 16,650 പേര്‍ കഴിഞ്ഞവര്‍ഷം പ്രവേശനം ലഭിച്ചിട്ടും ചേര്‍ന്നില്ല. പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ മലപ്പുറത്ത് 1160 സീറ്റുകള്‍ മാത്രമേ കുറവുണ്ടാകൂ. കോഴിക്കോട് 416 ഉം വയനാട് 847 സീറ്റുകളുടേയും കുറവ് മാത്രമാണ് ഉണ്ടാകുകയെന്നുമാണ് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്.'

സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

സ്പോര്‍ട്സ് ക്വാട്ട അടക്കമുള്ളവയില്‍ ഒഴിവ് വരുന്ന സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റുമെന്നും അഞ്ചു വര്‍ഷത്തെ ശരാശരി നോക്കുമ്പോള്‍ 90.5 ശതമാനം പേര്‍ മാത്രമാണ് തുടര്‍പഠനത്തിന് അപേക്ഷിക്കുന്നതെന്നും മന്ത്രി മറുപടി നല്‍കി. ആകെ 3,85,530 സീറ്റുകളാണുള്ളത്. ആദ്യ അലോട്ട് മെന്റ് വഴി 2,01,450 സീറ്റുകള്‍ പ്ലസ് വണ്ണിന് നല്‍കി. രണ്ടാം അലോട്ട്മെന്റിനായി 1,92,859 സീറ്റുകള്‍ ബാക്കിയുണ്ട്. എന്നാല്‍ 1,59,840 അപേക്ഷകരേയുള്ളൂ. 33,119 സീറ്റുകള്‍ മിച്ചം വരുമെന്നാണ് മന്ത്രി അന്ന് പറഞ്ഞത്. എന്നാല്‍ ഇന്ന് നിരവധി പേരാണ് പ്രവേശനം ലഭിക്കാതെ പുറത്തിരിക്കുന്നത്.

പ്രതിപക്ഷം ഉന്നയിച്ച അതേ ആവശ്യം തന്നെ സിപിഎം എംഎല്‍എ കെകെ ശൈലജയും നിയമസഭയില്‍ ഉന്നയിച്ചിരുന്നു. സംസ്ഥാന യൂണിറ്റുകളായി കണ്ട് സീറ്റ് തീരുമാനിക്കരുതെന്നും, ജില്ലാ സബ്ജില്ലാ അടിസ്ഥാനത്തില്‍ സീറ്റുകളുടെ യൂണിറ്റ് കണക്കാക്കി അപര്യാപ്തത പരിഹരിക്കണമെന്നുമാണ് ശൈലജ നിയമസഭയില്‍ ആവശ്യപ്പെട്ടത്.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+