കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈക്ക് വൈദ്യുതി തൂണിലിടിച്ച് മാന്യ സ്വദേശി മരിച്ചു; സഹോദരി പുത്രന് പരിക്ക്

Google Oneindia Malayalam News

മാന്യ: ബൈക്ക് വൈദ്യുതി തൂണിലിടിച്ച് മാന്യ സ്വദേശി മരിച്ചു. സഹോദരി പുത്രന് പരിക്കേറ്റു. മാന്യയിലെ ഓട്ടോ ഡ്രൈവറും മാന്യ ഏവിഞ്ചയിലെ മൊയ്തീന്‍കുട്ടി-നഫീസ ദമ്പതികളുടെ മകനുമായ അബ്ദുല്‍റഹ്മാന്‍ (28)ആണ് മരിച്ചത്.

സഹോദരി പുത്രന്‍ ഷരീഫി(19)ന് പരിക്കേറ്റു. വൈകിട്ട് നാലരമണിയോടെ നീര്‍ച്ചാല്‍ മുകളിലെ ബസാറിനും ബേള വി.എം നഗറിനും ഇടയിലാണ് അപകടം. നീര്‍ച്ചാല്‍ പള്ളിയില്‍ ജുമുഅ നിസ്‌കരിച്ച് അബ്ദുല്‍റഹ്മാനും ഷരീഫും കുമ്പളയില്‍ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം.

death

ഷരീഫായിരുന്നു ബൈക്കോടിച്ചിരുന്നത്. നിയന്ത്രണം വിട്ട ബൈക്ക് റോഡിന് 15 മീറ്റര്‍ അകലെയുള്ള വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. പിറകിലിരിക്കുകയായിരുന്ന അബ്ദുല്‍റഹ്മാന്‍ വൈദ്യുതി പോസ്റ്റിലേക്ക് തെറിച്ച് വീണ് തലയിടിച്ചാണ് മരിച്ചതെന്ന് കരുതുന്നു. ഷരീഫിന്റെ പരിക്ക് സാരമുള്ളതല്ല. അബ്ദുല്‍റഹ്മാന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി തളങ്കര മാലിക് ദീനാര്‍ പള്ളി അങ്കണത്തില്‍ കുളിപ്പിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് മാന്യ ഗൗസിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. മുഹമ്മദ് (ദുബായ്), ഇബ്രാഹിം, ഹസൈനാര്‍, അബ്ദുല്ല, അബൂബക്കര്‍ സിദ്ദീഖ്, മറിയ, ബീഫാത്തിമ, ആയിഷ, മൈമൂന എന്നിവര്‍ സഹോദരങ്ങളാണ്.

English summary
manya native died by bike accident;one got injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X