മാവോയിസ്റ്റ് വിഷയം; കൊല്ലപ്പെട്ട മാവോയിസ്റ്റുകളും വിദ്യാർത്ഥികളും സൂക്ഷിച്ചത് ഒരേ രേഖ!
പാലക്കാട്: അട്ടപ്പാടിയില്‍ പൊലീസ് വെടിയേറ്റ് കൊലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും കണ്ടെത്തിയ അതേ രേഖകളാണ് അറസ്റ്റിലായ രണ്ട് വിദ്യാർത്ഥികളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തതെന്ന് പോലീസ്. മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കൈവശമുണ്ടായിരുന്ന ചില ഡയറിക്കുറപ്പികളും പെന്‍ഡ്രൈവും ലാപ്പ്ടോപ്പും പോലീസ് പിടിച്ചെടുത്തിരുന്നു.
ഇവയിൽ നിന്ന് രേഖകളും ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. മാവോയിസ്റ്റ് നേതാവ് ദീപക് സായുധ പരിശീലനം നടത്തുന്നതിന്റെ വീഡിയോ ലാപ്പ് ടോപ്പില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പെന്‍ഡ്രൈവിലെ ലഘുലേഖകള്‍ പരിശോധിച്ചപ്പോള്‍ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ രേഖകളാണ് കണ്ടെത്തിയിരുന്നത്.

ഇതേ രേഖകൾ തന്നെയാണ് അലന്‍ ഷുഹൈബിന്‍റേയും താഹാ ഫസലിന്‍റേയും വീട്ടില്‍ നിന്നും പിടിച്ചെടുത്തത്. . ലഘുലേഖകളുടെ തെലുങ്ക്, ഹിന്ദി പരിഭാഷകളും കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ജാതിവ്യവസ്ഥയോട് എങ്ങനെ പോരാടണമെന്ന് ലഘുലേഖയില്‍ ചര്‍ച്ച ചെയ്യുന്നത്. നിരോധിത സംഘടനയുടെ ഏരിയ സെക്രട്ടറിയാണോ താഹ എന്ന സംശയവും പോലീസ് ഇപ്പോൾ പങ്കുവെക്കുന്നുണ്ട്.












Click it and Unblock the Notifications