മാവോയിസ്റ്റുകള്‍ കൊച്ചിയിലും എത്തി
കൊച്ചി: കൊച്ചി കളമശേരിയിലും മാവോയിസ്റ്റുകള്‍ എത്തി. കൊച്ചിയില്‍ മാവോയിസ്റ്റ് ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സൗത്ത് കളമശേരിയിലെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫീസിനു നേരെയാണ് മാവോയിസ്റ്റ് ആക്രമണം ഉണ്ടായിരിക്കുന്നത്.
മാവോയിസ്റ്റ് ആക്രമണത്തില്‍ ഓഫീസിലെ ഫയലുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയത്. സംഭവ സ്ഥലത്ത് മാവോവാദികള്‍ മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. സ്ഥലത്തുനിന്നു മാവോയിസ്റ്റ് ആശയങ്ങളടങ്ങിയ ലഘുലേഖകളും പോലീസ് കണ്ടെടുത്തു.

വ്യാഴാഴ്ച രാവിലെയോടെയാണ് ഓഫീസിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച വയനാട്ടിലെ കെടിഡിസി ഹോട്ടല്‍ മാവോയിസ്റ്റ് അടിച്ചു തകര്‍ത്തിരുന്നു. അവിടെ നിന്നും മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും പോലീസിന് ലഭിച്ചിരുന്നു.
ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തെ എതിര്‍ക്കുന്ന ലഘുലേഖകളായിരുന്നു അന്നു പോലീസിന് ലഭിച്ചത്. ഇതിനു പിന്നാലെയാണ് മാവോയിസ്റ്റുകള്‍ കൊച്ചിയിലും നുഴഞ്ഞുകയറിയിരിക്കുന്നത്. പോലീസ് സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications