വയനാട്ടില്‍ കെടിഡിസി ഹോട്ടല്‍ മാവോയിസ്റ്റുകള്‍ തകര്‍ത്തു
കല്‍പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണമെന്ന് റിപ്പോര്‍ട്ട്. തിരുനെല്ലിയിലാണ് സംഭവം. ടൂറിസം വകുപ്പിന് കീഴിലുളള കെടിഡിസി ഹോട്ടലാണ് തകര്‍ക്കപ്പെട്ടത്.
ജനുവരി 25 ഞായറാഴ്ച പുലര്‍ച്ച രണ്ട് മണിയോടെ ആണ് ആക്രമണം നടന്നത്. ഹോട്ടല്‍ റിസപ്ഷന്‍, കമ്പൂട്ടറുകള്‍, റസ്റ്റോറന്റ് എന്നിവ തല്ലിത്തകര്‍ക്കുകയായിരുന്നു. ഇവിടെ നിന്ന് മാവോയിസ്റ്റ് അനുകൂല ലഘുലേഖകളും ലഭിച്ചിട്ടുണ്ട്.

തിരുനെല്ലിയിലെ കെടിഡിസിയുടെ ടാമറിന്റ് ഹോട്ടലിലാണ് അക്രമണം നടന്നത്. ആറംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. റസ്‌റ്റോറന്റിനകത്ത് ഉണ്ടായിരുന്ന ഫ്രിഡ്ജും ടിവിയും പാത്രങ്ങളും അക്രമി സംഘം നശിപ്പിച്ചു.
ഹോട്ടലില്‍ ഈ സമയം 25 ഓളം പേരുണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ക്ക് നേരെ ഒരു തരത്തിലുള്ള ആക്രമണവും നടന്നിട്ടില്ല. ബരാക് ഒബാമയുടെ ഇന്ത്യ സന്ദര്‍ശനത്തെ എതിര്‍ക്കുന്ന ലഘുലേഖകളാണ് ഇവിടെ നിന്ന് ലഭിച്ചത്.
വയനാട്ടില്‍ ഇത് രണ്ടാം തവണയാണ് മാവോയിസ്റ്റ് ആക്രമണം നടക്കുന്നത്. കഴിഞ്ഞ മാസം പാലക്കാട് കെഫ്എസി, മക്‌ഡോണാള്‍ഡ് എന്നിവക്ക് നേരേയും മാവോയിസ്റ്റ് ആക്രമണം നടന്നിരുന്നു. മാനന്തവാടി ഡിവൈഎസ്പി സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.












Click it and Unblock the Notifications