കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ വെള്ളിയാഴ്ച നാട്ടിലെത്തിക്കും; ദേവരാജന്റെ തലയ്ക്ക് 37 ലക്ഷം
കഴിഞ്ഞ ദജിവസം നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടത് സംഘടനയുടെ കേന്ദ്ര കമ്മറ്റി അംഗം ദേവരാജനും അജിതയുമാണ്.
മലപ്പുറം: എടക്കര പടുക്ക് വനത്തില്‍ പോലീസ് തണ്ടര്‍ ബോള്‍ട്ട് കമാന്റോകള്‍ വെടിവെച്ച് കൊന്ന് മാവേയിസ്റ്റുകളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. കാടിനുള്ളില്‍ നിന്നും പുറത്തെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ബാക്കി കാര്യങ്ങള്‍ നടക്കുക.
കഴിഞ്ഞ ദജിവസം നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ടത് സംഘടനയുടെ കേന്ദ്ര കമ്മറ്റി അംഗം ദേവരാജനും അജിതയുമാണ്. ഇരുവരും ആന്ധ്രാ സ്വദേശികളാണെന്നാണഅ വിവരം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ കര്‍ണാടക പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

37 ലക്ഷം
കര്‍ണാടക, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ ദേവരാജന്റെ തലയ്ക്ക് വിലയിട്ടത് 37 ലക്ഷം രൂപയാണ്.

മാവോയിസ്റ്റ് പാര്‍ട്ടി
മാവോയിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗവും ഓര്‍ഗനൈസേഷന്‍ കമ്മറ്റി സെക്രട്ടറിയുമായിരുന്നു ദേവരാജന്‍

താവളം
ഒമ്പത് മാസമായി മാവേയിസ്റ്റുകള്‍ നിലമ്പൂരില്‍ താവളമടിച്ചിരുന്നതായാണ് വിവരം.

നിലമ്പൂര്‍ സംഭവം
മാവോയിസ്റ്റുകള്‍ നേരത്തെ കേരളം ലക്ഷ്യമാക്കി നീങ്ങിയിട്ടുള്ളതായി നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ ഫലമാണ് നിലമ്പൂര്‍ സംഭവം.

ഇന്‍ക്വസ്റ്റ്
കഴിഞ്ഞ ദിവസം രാത്രി വൈകിയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നില്ല. ജില്ലാ മജിസ്‌ട്രേറഅറിന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമേ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെത്തിക്കൂ.












Click it and Unblock the Notifications