മൂന്നാര്‍ സമരത്തിന് പിന്നില്‍ മാവോയിസ്റ്റുകള്‍; പോലീസ് തിരച്ചില്‍ തുടങ്ങി, സ്ത്രീകളെ മറയാക്കി...
മാവോയിസ്റ്റ് സാന്നിധ്യം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.
തൊടുപുഴ: മൂന്നാറില്‍ വൈദ്യുതി മന്ത്രി എംഎം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിന് പിന്നില്‍ മാവോയിസ്റ്റ് സംഘങ്ങളുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. മുമ്പ് ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് നടന്ന സമരത്തിലും ഇവരുടെ കൈകളുണ്ടായിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മാവോയിസ്റ്റ് സാന്നിധ്യം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നടത്തിയ സമരത്തിനിടെയാണ് മാവോയിസ്റ്റുകള്‍ മൂന്നാറിലെ തോട്ടങ്ങളില്‍ എത്തിയതെന്നും അവര്‍ തന്നെയാണ് പുതിയ സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്ന വിവരം.

പഴയ മൂന്നാറില്‍ ചില മാവോയിസ്റ്റുകള്‍ താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇവര്‍ രാത്രിയില്‍ പൊമ്പിളൈ ഒരുമൈ സമരക്കാരുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ടത്രെ. ടെലിഫോണ്‍ നമ്പര്‍ പരിശോധിച്ച് പോലീസ് തെളിവ് ശേഖരിച്ചിട്ടുണ്ട്.

സമരപന്തലിലും മാവോയിസ്റ്റുകള്‍ എത്തിയെന്നാണ് പോലീസ് പറയുന്നത്. ഇതുസംബന്ധിച്ച തെളിവും രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെന്നും മാധ്യമ പ്രവര്‍ത്തകരെന്നും പറഞ്ഞാണ് മാവോയിസ്റ്റുകള്‍ സമരപന്തലില്‍ എത്തിയതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സമരത്തിന്റെ ചിത്രങ്ങളും വീഡിയോകളും മാവോയിസ്റ്റുകള്‍ പകര്‍ത്തിയിട്ടുണ്ടത്രെ. സമരം നടന്ന സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടവരെയെല്ലാം പോലീസ് ഇപ്പോഴും നിരീക്ഷിക്കുന്നുണ്ട്.

ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. പൊമ്പിളൈ ഒരുമൈക്കൊപ്പം സമരം നടത്തിയ ആം ആദ്മി പ്രവര്‍ത്തകരെ പന്തലില്‍ നിന്നൊഴിവാക്കിയത് മാവോയിസ്റ്റുകളുടെ നിര്‍ദേശം മൂലമാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ നടന്ന ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരത്തിനിടെയും മാവോയിസ്റ്റുകളുടെ സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചിരുന്നു. സമരം തീര്‍ന്ന ദിവസം പോലീസ് എട്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ടാറ്റയുടെ ബംഗ്ലാവിലേക്ക് പോയിരുന്ന നാലംഗ സംഘം ഉള്‍പ്പെടെയുള്ള എട്ട് പേരെയാണ് പിടികൂടിയത്. ഒരു ദമ്പതികളെയും സംശയത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു. ശമ്പള സമരത്തിന് ശേഷം തോട്ടം മേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് പോലീസ് പറയുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications