കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍ സമരത്തിന് പിന്നില്‍ മാവോയിസ്റ്റുകള്‍; പോലീസ് തിരച്ചില്‍ തുടങ്ങി, സ്ത്രീകളെ മറയാക്കി...

മാവോയിസ്റ്റ് സാന്നിധ്യം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.

  • By Ashif
Google Oneindia Malayalam News

തൊടുപുഴ: മൂന്നാറില്‍ വൈദ്യുതി മന്ത്രി എംഎം മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിന് പിന്നില്‍ മാവോയിസ്റ്റ് സംഘങ്ങളുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. മുമ്പ് ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് നടന്ന സമരത്തിലും ഇവരുടെ കൈകളുണ്ടായിരുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മാവോയിസ്റ്റ് സാന്നിധ്യം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നടത്തിയ സമരത്തിനിടെയാണ് മാവോയിസ്റ്റുകള്‍ മൂന്നാറിലെ തോട്ടങ്ങളില്‍ എത്തിയതെന്നും അവര്‍ തന്നെയാണ് പുതിയ സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നുമാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയിരിക്കുന്ന വിവരം.

മാവോയിസ്റ്റുകള്‍ താമസിക്കുന്നു

പഴയ മൂന്നാറില്‍ ചില മാവോയിസ്റ്റുകള്‍ താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇവര്‍ രാത്രിയില്‍ പൊമ്പിളൈ ഒരുമൈ സമരക്കാരുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ടത്രെ. ടെലിഫോണ്‍ നമ്പര്‍ പരിശോധിച്ച് പോലീസ് തെളിവ് ശേഖരിച്ചിട്ടുണ്ട്.

സമരപന്തലിലും മാവോയിസ്റ്റുകള്‍

സമരപന്തലിലും മാവോയിസ്റ്റുകള്‍ എത്തിയെന്നാണ് പോലീസ് പറയുന്നത്. ഇതുസംബന്ധിച്ച തെളിവും രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളെന്നും മാധ്യമ പ്രവര്‍ത്തകരെന്നും പറഞ്ഞാണ് മാവോയിസ്റ്റുകള്‍ സമരപന്തലില്‍ എത്തിയതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി

സമരത്തിന്റെ ചിത്രങ്ങളും വീഡിയോകളും മാവോയിസ്റ്റുകള്‍ പകര്‍ത്തിയിട്ടുണ്ടത്രെ. സമരം നടന്ന സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടവരെയെല്ലാം പോലീസ് ഇപ്പോഴും നിരീക്ഷിക്കുന്നുണ്ട്.

സൂക്ഷ്മമായി പരിശോധിക്കുന്നു

ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. പൊമ്പിളൈ ഒരുമൈക്കൊപ്പം സമരം നടത്തിയ ആം ആദ്മി പ്രവര്‍ത്തകരെ പന്തലില്‍ നിന്നൊഴിവാക്കിയത് മാവോയിസ്റ്റുകളുടെ നിര്‍ദേശം മൂലമാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

എട്ട് പേരെ കസ്റ്റഡിയിലെടുത്തു

നേരത്തെ നടന്ന ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരത്തിനിടെയും മാവോയിസ്റ്റുകളുടെ സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചിരുന്നു. സമരം തീര്‍ന്ന ദിവസം പോലീസ് എട്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ദമ്പതികളെ പിടിച്ചെങ്കിലും വിട്ടയച്ചു

ടാറ്റയുടെ ബംഗ്ലാവിലേക്ക് പോയിരുന്ന നാലംഗ സംഘം ഉള്‍പ്പെടെയുള്ള എട്ട് പേരെയാണ് പിടികൂടിയത്. ഒരു ദമ്പതികളെയും സംശയത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു. ശമ്പള സമരത്തിന് ശേഷം തോട്ടം മേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന് പോലീസ് പറയുന്നു.

English summary
Munnar Pombillai Orumai Protests leads by Maoist, said police report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X