ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളെ പീഡിപ്പിക്കുന്നതായി ആരോപണം: കുരുക്കുകള്‍ മാത്രം?
പാലക്കാട്: കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളെ തമിഴ്‌നാട് സര്‍ക്കാര്‍ പീഡിപ്പിക്കുന്നതായി ആരോപണം. ജാമ്യം ലഭിക്കാക്ക തരത്തില്‍ പുതിയ കേസുകള്‍ ചുമത്തി കുടുക്കുകയാണെന്നും ഇവര്‍ ആവശ്യമായ സൗകര്യങ്ങള്‍ ജയിലില്‍ നല്‍കുന്നില്ലെന്നും പോരാട്ടം സംഘടന ആരോപിച്ചു.
മാവോയി്‌സ്റ്റ് നേതാക്കളായ ഷൈന, രൂപേഷ്, വീരമണി എന്നിവരെ കോയമ്പത്തൂര്‍ ജയിലില്‍ സന്ദര്‍ശിച്ച ശേഷം തമിഴ് നാട് സര്‍ക്കാര്‍ ഇവര്‍ക്ക് അടിസ്ഥാന പരമായ യാതൊരു സൗകര്യവും ചെയ്തു കൊടുക്കുന്നില്ലെന്ന ആരോപണം ഉന്നയിച്ചത്.

ഷൈനയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും എന്നാല്‍ ആവശ്യമായ ചികിത്സ പോലും ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും പോരാട്ടം സംഘടനയുടെ നേതാവ് അജിതന്‍ പറഞ്ഞു.
റിമാന്‍ഡ് കാലാവധി കഴിയുമ്പോള്‍ പുതിയ കേസുകള്‍ ചുമത്തുകയാണ്. മാവോയിസ്റ്റുകള്‍ക്ക് നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ കിട്ടാത്തതിനെതിരെ നിയമ പരമായ നടപടികള്‍ സ്വീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications