കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ വീണ്ടും വെടിവെയ്പ്പ്!! ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു!

Google Oneindia Malayalam News

പാലക്കാട്: മഞ്ചക്കണ്ടി വനത്തില്‍ പോലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടു. തിങ്കഴാഴ്ച നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റ കബനി ദളത്തിലെ പ്രധാന നേതാവായ മണിവാസകം ആണ് മരിച്ചത്. ഇതോടെ മഞ്ചക്കണ്ടി മേഖലയില്‍ നടന്ന വെടിവെയ്പ്പില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇപ്പോഴും ഉള്‍ക്കാട്ടില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

 maoistattack-

തിങ്കളാഴ്ച രാവിലെയാണ് തണ്ടര്‍ബോള്‍ട്ടും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു. കർണാകട സ്വദേശി സുരേഷ്, തമിഴ്നാട് സ്വദേശികളായ രമ, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്.പട്രോളിംഗിനിറങ്ങിയ നിലമ്പൂരിൽ നിന്നുള്ള തണ്ടർ ബോ‌ള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിവെച്ചുവെന്നാണ് പോലീസ് ഭാഷ്യം.

ഏറ്റുമുട്ടലിന് പിന്നാലെ ഇവരില്‍ ചിലര്‍ ഉള്‍വനത്തിലേക്ക് ചിതറി ഓടിയതായി പോലീസ് പറഞ്ഞിരുന്നു. ഇവര്‍ക്കായി നടത്തിയ തിരച്ചിലിനിടയിലാണ് ഇന്ന് വീണ്ടും വെടിവെയ്പ് ഉണ്ടായത്. ഇനിയും കൂടുതല്‍ പേര്‍ ഇവിടെ തുടരുന്നുണ്ടെന്നാണ് പോലീസ് നിഗമനം. തിരച്ചിലിനായി കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് അംഗങ്ങളെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. ഇന്നലെ കൊല്ലപ്പെട്ട മൂന്ന് പേരുടെ ഇന്‍ക്വസ്റ്റ് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. ഇന്‍ക്വസ്റ്റ് നടത്താന്‍ പോലീസും മെഡിക്കല്‍ ഫോറന്‍സിക് വിഭാഗങ്ങളും മഞ്ചക്കണ്ടിയിലേക്ക് പോയിട്ടുണ്ട്.

അതേസമയം മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം മറുവശത്ത് കൊഴുക്കുകയാണ്. നിയമസഭയിലും പ്രതിപക്ഷം വിഷയം ഉന്നയിച്ചു. സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസു രംഗത്തെത്തി. ഏറ്റുമുട്ടല്‍ നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ മാധ്യമങ്ങളേയും മനുഷ്യാവകാശ പ്രവര്‍ത്തകേയും അനുവദിക്കണമെന്ന് ഗ്രോ വാസു ആവശ്യപ്പെട്ടു. സംഭവത്തില്‍ സര്‍ക്കാര്‍ ജനകീയ അന്വേഷണം നേരിടാന്‍ തയ്യാറാകണമെന്നും ഗ്രോ വാസു പറഞ്ഞു.

ജെഡിഎസ് കൊടി പിടിച്ച് ഡികെ ശിവകുമാര്‍; കണ്ണുരുട്ടി സിദ്ധരാമയ്യ 'വീഡിയോ'; വിവാദംജെഡിഎസ് കൊടി പിടിച്ച് ഡികെ ശിവകുമാര്‍; കണ്ണുരുട്ടി സിദ്ധരാമയ്യ 'വീഡിയോ'; വിവാദം

ശിവസേനയുമായി ബിജെപി സന്ധി സംഭാഷണത്തിന്? അമിത് ഷാ ബുധനാഴ്ച മുംബൈയില്‍, 50: 50 ഫോര്‍മുലയില്‍ ചര്‍ച്ച

'ഇനിയും പുറത്തു വരാനുള്ള സത്യങ്ങൾ പുറത്തുവരിക തന്നെ ചെയ്യും'; എംബി രാജേഷ്

English summary
Maoist encounter at Attapadi;one more died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X