കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റ് ഏറ്റുമുട്ടൽ: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി, സുതാര്യമാക്കാനെന്ന് ക്രൈംബ്രാഞ്ച്!

Google Oneindia Malayalam News

പാലക്കാട്: മഞ്ചക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ അന്വേഷിക്കുന്ന മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. ഡിവൈഎഫ്ഐ ഫിറോസിനെയാണ് മാറ്റിയത്. പകരം മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായി ഡിവൈഎസ്പി ഫിറോസിനെ നിയമിച്ചു. രണ്ടാം ദിവസം മാവോയിസ്റ്റുമായി നടന്ന ഏറ്റുമുട്ടലിൽ ഫിറോസ് ഉണ്ടായിരുന്നു. ഏറ്റുമുട്ടലിന് സാക്ഷിയായ ഉദ്യോഗസ്ഥൻ തന്നെ കേസ് അന്വേഷിക്കുന്നത് ഉചിതമല്ല.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടൽ അന്വേഷിച്ചിരുന്ന ഫിറോസിനെ മാറ്റിയത്. അന്വേഷണം സുതാര്യമാക്കാനാണ് നടപടിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. പാലക്കാട് മഞ്ചക്കണ്ടിയിൽ രണ്ട് ദിവസമായി നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് മണിവാസകം അടക്കം നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു.

പിടികൂടിയ ശേഷം വെടിവെച്ച് കൊന്നു

പിടികൂടിയ ശേഷം വെടിവെച്ച് കൊന്നു


മാവോയിസ്റ്റുകളെ പിടികൂടിയ ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു എന്നാണ് ആരോപണം. എൽഡിഎഫ് ഘടകക്ഷിയായ സിപിഐ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇതേ തുടർന്നാണ് സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. അതേസമയം കഴിഞ്ഞ ദിവസം മഞ്ചക്കണ്ടിയിൽ നിന്ന് മാവോയിസ്റ്റ് ഡയറിക്കുറിപ്പുകൾ കണ്ടെത്തി. ഭൂപ്രകൃതി അനുസരിച്ച് ആക്രമണം നടത്തേണ്ട രീതി വിവരിക്കുന്ന കുറിപ്പുകളാണ് കണ്ടെത്തിയിരിക്കുന്നത്.

പരിശീലന ചിത്രങ്ങൾ

പരിശീലന ചിത്രങ്ങൾ

ഏത് രീതിയിൽ ആക്രമണം നടത്തണമെന്നതും ഡയറിക്കുറുപ്പിൽ വിവരിക്കുന്നു. ഇവരുടെ പക്കൽ നിന്ന് പിടിച്ച തോക്കുകൾ ഒഡീഷയിൽ നിന്ന് കടത്തിയതാണെന്നും കണ്ടെത്തിയിരുന്നു. അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലെ വെടിവയ്പ്പിനിടെ രക്ഷപ്പെട്ട ചത്തീസ്ഗഡ് സ്വദേശിയായ ദീപക്ക് എന്ന ചന്ദു മറ്റ് മാവോയിസ്റ്റുകൾക്ക് പരിശീലനം നൽകുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു.

ലക്ഷ്യം കോടികൾ

ലക്ഷ്യം കോടികൾ

അതേസമയം കേന്ദ്ര സര്‍ക്കാര്‍ മാവോയിസ്റ്റ് വേട്ടക്കായി നല്‍കുന്ന കോടികളാണ് പൊലീസിന്റെ മാവോയിസ്റ്റ് ഏറ്റുമുട്ടലിന് പിന്നിലെന്ന് ജസ്റ്റിസ് ബി കെമാല്‍ പാഷ പാലക്കാട് നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടലിന് ശേഷം അഭിപ്രായപ്പെട്ടിരുന്നു. മാവോയിസ്റ്റുകള്‍ക്കെതിരെ ചീഫ് സെക്രട്ടറി ടോം ജോസ് അഭിപ്രായപ്രകടനം നടത്തിയതും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ‘വെറുതെ ചുമത്താനുള്ളതല്ല യുഎപിഎ.....0 മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുകയല്ല വേണ്ടത്. തെറ്റു തിരുത്തി സമൂഹത്തില്‍ കൊണ്ടു വരണം. ചീഫ് സെക്രട്ടറി ലേഖനം എഴുതിയതിനെ കുറിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ല എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

വിമർശനവുമായി കമാൽ പാഷ

വിമർശനവുമായി കമാൽ പാഷ


മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്ന വിഷയത്തില്‍ അന്വേഷണം നടത്തുന്ന ഏജന്‍സിയുടെ മുകളില്‍ അധികാര സ്ഥാനത്തിരിക്കുന്ന ചീഫ് സെക്രട്ടറി പരസ്യമായി അഭിപ്രായപ്രകടനം നടത്തിയത് കോടതിയലക്ഷ്യമാണെന്നും കെമാല്‍ പാഷ പറഞ്ഞിരുന്നു. മാവോയിസ്റ്റ് ആക്രമണത്തിന് ശേഷം രൂക്ഷ വിമർശനമാണ് പല ഭാഗത്തു നിന്നും ഉയർന്നിരുന്നു. പ്രതിപക്ഷവും രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടാൻ കാരണമായത്.

English summary
Maoist encounter: Investigate official replaced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X