കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആദിവാസി സ്ത്രീകളെ ദേഹപരിശോധന നടത്തി പോലീസ്'; വെടിവയ്പിനിടെ വീഡിയോ ആരെടുത്തു?

Google Oneindia Malayalam News

തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലെന്ന് കാണിച്ച് പോലീസ് പുറത്തുവിട്ട വീഡിയോ വ്യാജമെന്ന് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കുന്ന നിലപാടുമായിട്ടാണ് സിപിഐ രംഗത്തുവന്നിരിക്കുന്നത്. സംഭവസ്ഥലം സന്ദര്‍ശിച്ച തങ്ങള്‍ക്ക് ഏറ്റുമുട്ടല്‍ നടന്നതിന് യാതൊരു തെളിവും കാണാന്‍ കഴിഞ്ഞില്ലെന്നും വീഡിയോ കൃത്രിമമായി സൃഷ്ടിച്ചതാണെന്നും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.

മാവോവാദികള്‍ പോലീസിന് നേരെ വെടിവച്ചുവെന്നും സ്വയരക്ഷാര്‍ഥം പോലീസ് തിരിച്ചുവെടിവച്ചപ്പോഴാണ് മാവോവാദികള്‍ കൊല്ലപ്പെട്ടതെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയില്‍ പോയപ്പോള്‍ ഏറ്റുമുട്ടല്‍ നടന്നുവെന്ന് പറഞ്ഞത് തെറ്റാണെന്ന് ബോധ്യമായി എന്ന് പ്രകാശ് ബാബു പറഞ്ഞു. വിഷയത്തില്‍ ഭരണകക്ഷിയില്‍ തന്നെ ഭിന്നനിലപാട് വന്നത് സര്‍ക്കാരിന് തിരിച്ചടിയാണ്....

 പോലീസിനെതിരെ...

പോലീസിനെതിരെ...

പോലീസിനെതിരെ ഗുരുതരമായ ആരോപണമാണ് സിപിഐ ഉന്നയിച്ചിരിക്കുന്നത്. ആദിവാസികള്‍ ഭീതിയിലാണ്. തണ്ടര്‍ബോള്‍ട്ട് സംഘം ആദിവാസി സ്ത്രീകളെ ദേഹപരിശോധന നടത്തുണ്ട്. സംഭവ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പ്രകാശ് ബാബു പറഞ്ഞു.

 മണിവാസകം കൊല്ലപ്പെട്ടത് കസ്റ്റഡിയില്‍

മണിവാസകം കൊല്ലപ്പെട്ടത് കസ്റ്റഡിയില്‍

മണിവാസകം കീഴടങ്ങാന്‍ തീരുമാനിച്ചിരുന്നു. പോലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷമാണ് മണിവാസകത്തെ വധിച്ചത്. ഏറ്റുമുട്ടല്‍ വീഡിയോ വ്യാജമാണ്. സംഭവസ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ആദിവാസി മൂപ്പനുമായും മറ്റുള്ളവരുമായും സംസാരിച്ചുവെന്നും പ്രകാശ് ബാബു പറഞ്ഞു.

 ഷെഡ്ഡ് മാവോവാദികളുടേതല്ല

ഷെഡ്ഡ് മാവോവാദികളുടേതല്ല

മഞ്ചക്കണ്ടിയില്‍ ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് കണ്ട ഷെഡ്ഡ് പോലീസ് നിര്‍മിച്ചതാണ്. മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന ഷെഡാണ് എന്നാണ് പോലീസ് പറഞ്ഞത്. ഇത് തെറ്റാണെന്ന് ആദിവാസികളുമായി സംസാരിച്ചപ്പോള്‍ ബോധ്യമായി. ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് മാവോയിസ്റ്റുകളെ വധിച്ചതെന്ന് ബോധ്യമായി എന്നും പ്രകാശ് ബാബു പറഞ്ഞു.

 വെടിവയ്പിനിടെ വീഡിയോ ആരെടുത്തു?

വെടിവയ്പിനിടെ വീഡിയോ ആരെടുത്തു?

വെടിവയ്പ് നടക്കുന്ന വേളയില്‍ ആരാണ് വീഡിയോ എടുത്തത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാവരും കമിഴ്ന്ന് കിടക്കുകയാണ് ചെയ്യാറുള്ളത്.ആരാണ് വീഡിയോ എടുത്തതെന്ന് വ്യക്തമാക്കണം. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണം നടത്തി കണ്ടെത്തണമെന്നും പ്രകാശ് ബാബു പറഞ്ഞു.

 പോലീസ് തെറ്റിദ്ധരിപ്പിക്കുന്നു

പോലീസ് തെറ്റിദ്ധരിപ്പിക്കുന്നു

പോലീസ് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയാണ്. പോലീസ് നല്‍കിയ വിവരമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. വിശദമായ അന്വേഷണം നടത്തി വിവരങ്ങള്‍ പുറത്തുകൊണ്ടുവരണം. തണ്ടര്‍ബോള്‍ട്ടിന്റെ വന്‍ സംഘമുള്ള വേളയില്‍ മണിവാസകന്‍ വെടിയുതിര്‍ത്തുവെന്ന് പറയുന്നത് വിശ്വസിക്കാനാകില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

രാജ്യം പ്രക്ഷുബ്ദമായേക്കും: വരുന്ന പത്ത് ദിവസം നിര്‍ണായകം, നാല് കേസുകളില്‍ വിധി വരുന്നുരാജ്യം പ്രക്ഷുബ്ദമായേക്കും: വരുന്ന പത്ത് ദിവസം നിര്‍ണായകം, നാല് കേസുകളില്‍ വിധി വരുന്നു

English summary
Maoist Encounter Video footage fake; Says CPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X