കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ വീണ്ടും മാവോവാദി സാനിധ്യം, തോട്ടം തൊഴിലാളികളുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്

  • By Athul
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ജില്ലയിലെ മേപ്പാടി മുണ്ടക്കൈയില്‍ ആറംഗ മാവോവാദി സംഘം എത്തിയതായി റിപ്പോര്‍ട്ട്. തോട്ടം തൊഴിലാളി മേഖലയായ മുണ്ടക്കൈയില്‍, രാവിലെ തോട്ടത്തിലേക്ക് പോയ തൊഴിലാളികളുമായി മാവോവാദികള്‍ സംസാരിച്ചതായി കണ്ടെത്തി എന്ന് പൊലീസ് പറഞ്ഞു.

അവര്‍ ജോലി സംബന്ധിച്ച വിവരങ്ങളാണ് തങ്ങളോട് ചോദിച്ചതെന്ന് തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞു. മൂന്ന് മണിവരെ മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂ എന്നും തൊഴിലാളി ചൂഷണത്തിനെതിരെ തങ്ങളോടൊപ്പം സായുധ സമരത്തില്‍ അണിചേരണമെന്നും അവര്‍ പറഞ്ഞതായി തൊഴിലാളികള്‍ പൊലീസിനോട് പറഞ്ഞു.

MAOIST

നിലമ്പൂര്‍ വനമേഖലയില്‍ നിന്നും പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലമാണ് മുണ്ടക്കൈ. അതുകൊണ്ടുതന്നെ നിലമ്പൂരില്‍ കണ്ട മാവോവാദി സംഘമാകാം ഇവിടെയുമെത്തിയതെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ വര്‍ഷവും ഇവിടെ മാവോവാദി സാന്ധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

English summary
A six-member Maoist gang has reached Mundakkai in Meppadi here, police sources said.The gang members arrived in Mundakkai around 8 am on Thursday interacted with plantation labourers asking them about working hours and such.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X